Posts

Showing posts from 2011

iffk 2011- ഏഴാം ഖണ്ഡം (7/8)

iffk 2011- ഏഴാം ഖണ്ഡം (7/8) പതിവ് പോലെ രാവിലെ എട്ടരയോടെ പോയി. ഒരു ചേട്ടന്‍ ലിഫ്റ്റ്‌ തന്നത് കൊണ്ട് സമയത്തിന് എത്തി. ഇറാനിയന്‍ സിനിമയായ 'Facing Mirrors' ആയിരുന്നു ആദ്യം കണ്ടത്... നല്ല പടം.. ദിവസത്തിന്‍റെ തുടക്കം തന്നെ നന്നായി... പിന്നെ, ലീന മണിമേഖല സംവിധാനം ചെയ്ത 'സെങ്കടല്‍' എന്ന പടം കണ്ടു... അതും കൊള്ളാം.. കുറെ കഷ്ട്ടപ്പെട്ടിട്ടുണ്ട്... പിന്നെ, തമിഴ്നാട്ടില്‍ അത് നിരോധിച്ചതില്‍ അത്ഭുതമില്ല എന്ന് മനസ്സിലായി.. ജയലളിതേം കരുണാനിധിയേം വിജയകാന്തിനേം ഒക്കെ അണ്‍സെന്‍സേട് തെറി വിളിച്ചാല്‍ പിന്നെ അത് റിലീസ് ചെയ്യുമോ?  ഉച്ച കഴിഞ്ഞു 'Body' എന്ന ടര്‍ക്കിഷ് പടം കാണണമെന്ന് ഉറപ്പിച്ചിരുന്നു. മേളയിലെ ഏറ്റവും തിരക്ക് കൂടിയ പടം കണ്ടില്ലേല്‍ മോശമല്ലേ? അത് കൊണ്ട് നട്ടുച്ചക്ക്, പടത്തിന് രണ്ടു മണിക്കൂര്‍ മുന്‍പേ അവിടെ മുന്‍പില്‍ തണലത്തു പോയിരുന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ തിരക്ക് തുടങ്ങി... രണ്ടരക്ക് വോളണ്ടിയര്‍മാര്‍  സഹികെട്ട് വാതില്‍ തുറന്നു... ഇടിച്ചും ഇടി കൊണ്ടും അകത്തു കയറി സീറ്റ് പിടിച്ചു.. പത്തു മിനിട്ടിനുള്ളില്‍ ബാല്‍ക്കണിയിലെ സ്റ്റെപ്പുകളടക്കം ഫുള്‍ !!! ഗെസ്റ്റിനു സീറ

iffk 2011- ആറാം ഖണ്ഡം (6/8)

iffk 2011- ആറാം ഖണ്ഡം (6/8) വളരെ സംഭവബഹുലമായിരുന്നു ദിവസമായിരുന്നു അന്ന്. മൂന്നു പടങ്ങളെ കണ്ടുള്ളൂ... 'At the end of it all', 'In the name of Devil', and 'Akam.' പക്ഷെ, സന്തോഷവാനായി... വളരെയധികം...  ആദ്യത്തെ പടം കണ്ടു കഴിഞ്ഞു അടുത്തതിനു ക്യു നിന്നപ്പോള്‍ ഞങ്ങടെ (എന്‍റെയും താരയുടെയും) പുറകില്‍ നിന്ന താടിയുള്ള, ബുദ്ധിജീവി ലുക്കുള്ള ആള്‍ എന്‍റെ ക്യാമറയെ പറ്റി ചോദിച്ചു. ഞാന്‍ പറഞ്ഞു കൊടുത്തു. അയാള്‍ അയാള്‍ടെ സോണി ക്യാമറ എനിക്ക് കാണിച്ചു തന്നു, എന്നിട്ട് അതിന്‍റെ ഗുണഗണങ്ങളെപറ്റി പറഞ്ഞു, എന്നിട്ട് എന്‍റെ പേര് ചോദിച്ചു. ഞാന്‍ പുള്ളിയുടെയും. "സണ്ണി ജോസഫ്‌", i am a cinematographer." പുള്ളി പറഞ്ഞു. "Oh, shit!" (ഞാന്‍ രണ്ടു ദിവസം മുന്‍പ് പുള്ളിയെപ്പറ്റി ഒരു ആര്‍ട്ടിക്കിള്‍ വായിച്ചതേ ഉണ്ടായിരുന്നുള്ളൂ...പിറവി, നിഴല്‍കുത്തു തുടങ്ങി ഒട്ടേറെ സിനിമകളില്‍ വര്‍ക്ക്‌ ചെയ്തു... 11 ഭാഷകളില്‍ സിനിമകള്‍, ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന മനുഷ്യന്‍... ...) അത് കഴിഞ്ഞുള്ള ഒരു രണ്ടു മൂന്നു മിനിട്ട് എന്‍റെ മുഖം കാണണ്ടതായിരുന്നെന്നു  താര പിന്നെ പറഞ്ഞു... പുള്ളീടെ

iffk 2011- നാലഞ്ചു ഖണ്ഡം (നാലും അഞ്ചും 4,5/8)

iffk 2011- നാലഞ്ചു ഖണ്ഡം (നാലും അഞ്ചും 4 ,5 /8 ) ഈ രണ്ടു ദിവസങ്ങളിലെ സംഭവങ്ങള്‍ ഒന്നിച്ചു എഴുതണ്... ഒന്നിനും ഇപ്പൊ സമയല്യ.. രാവിലെ ശടപടെ എന്നെഴുന്നേറ്റു ഇറങ്ങണം... ഈയിടെയായി ഉറക്കം കൊറവാ.  ഇന്നലെ... 'Will ' എന്നൊരു ബ്രിട്ടിഷ് പടം നല്ല ഇഷ്ടായി. ഫുട്ബോളിനെ കുറിച്ചാണ്. 'Future lasts forever ' എന്നാ ഒരു ടര്കിഷ് പടത്തിന് പോയി.. നല്ല സുഖമായ്ട്ടു ഒറങ്ങി...  ബോറ് പടം! അത് മേളക്ക് മത്സരവിഭാഗത്തില്‍ കേറ്റിയവനെ  തല്ലിക്കൊല്ലണം! പത്രത്തിലും ഉണ്ടായിരുന്നു... നിലവാരം തീരെയില്ല എന്ന്. സിനിമകള്‍ കാണാനുള്ള മൂഡ്‌ മൊത്തം നശിപ്പിച്ചു! ഈജിപ്തിലെ വിപ്ലവത്തെ കുറിച്ചുള്ള ഒരു ഡോകുമെന്ററി നല്ലതായിരുന്നു. ടൈറ്റില്‍ തന്നെ കൊള്ളാം- Tahrir 2011: The Good, the bad and the politician. ആര്‍ക്കെങ്കിലും കിട്ടുവാനെ കണ്ടോ. രാത്രി ജാപ്പനീസ്‌ ഹൊറര്‍ പടങ്ങള്‍ കാണാന്‍ പോയി... അയ്യേ! ഇതൊക്കെയാണോ ഹൊറര്‍? ഇതിലും ഭേദം മലയാളത്തിലെ വെള്ളസാരിയുടുത്ത പ്രേതങ്ങളാ! ഛെ! കൊറേ സമയം പോയി... നാലെന്നതില്‍ മൂന്നെണ്ണം കണ്ടിട്ട് ഇറങ്ങിപോന്നു. തിരിച്ചു വന്നു, തിന്നു, കിടന്നു.  ഇന്ന്...  ആദ്യം കണ്ട ഈജിപ്തില്‍ നിന്നുള

iffk 2011- മൂന്നാം ഖണ്ഡം (3/8)

iffk 2011- മൂന്നാം ഖണ്ഡം (3/8)  രാവിലെ എട്ടേകാലിനു വീട്ടില്‍ നിന്നിറങ്ങിയതാ...  രാത്രി പന്ത്രണ്ടേ മുക്കലായി തിരിച്ചു വന്നപ്പോ... പതിനാറു മണിക്കൂര്‍! ഹോ! ഒരു പരുവമായി. (ഞാന്‍ മെലിയുമെന്ന ശുഭാപ്തിവിശ്വാസം ഇപ്പഴും ഉണ്ട്.)  കുറെ സംഭവങ്ങളുണ്ടായ ഒരു ദിവസം.  വല്യ കോമെടിയോടെ തൊടങ്ങി യക്ഷിക്കഥയില്‍  അവസാനിച്ചു.  അഞ്ചു സിനിമകള്‍ കണ്ടു. അല്ല, നാലേമുക്കാല്‍... ഒരെണ്ണം ഭയങ്കര നല്ലതായത്‌ കൊണ്ടും ഞങ്ങള്‍ക്ക് കഥയിലെ ചോദ്യമില്ലായ്മ മനസ്സിലായത്‌ കൊണ്ടും, ബോറടിക്കാത്തകൊണ്ടും ഇറങ്ങിഅപ്പോന്നു! (ആരെങ്കിലും ജപ്പാനില്‍ നിന്നുള്ള Hanezu കാണാന്‍ പ്ലാന്‍ ചെയ്യുന്നെങ്കില്‍ ഒരപേക്ഷ.... പോകരുതേ.... പോകരുതേ... )ബാക്കി കണ്ട സിനിമകള്‍ 'Black Blood', 'Two Escobars', 'A Stone's throw away' പിന്നെ 'ഭാര്‍ഗവിനിലയം!'  ആദ്യം കണ്ട ബ്ലാക്ക്‌ ബ്ലഡ്‌ എന്ന പടം ഒരു മണിക്കൂര്‍ എങ്കിലും കഥ  നഷ്ടപ്പെടാതെ തന്നെ കട്ട്‌ ചെയ്യാമായിരുന്നു. പടത്തിനു കമന്റ്‌ അടിച്ചു ചിരിച്ചു മടുത്തു. ഒരു ജ്യുറിതള്ളക്കു രണ്ടു തവണ സീറ്റ്‌ മാറി ഇരിക്കേണ്ടി വന്നു.  ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പടത്തിന്റെ ഹാങ്ങ്‌

iffk 2011- രണ്ടാം ഖണ്ഡം (2/8)

iffk 2011- രണ്ടാം ഖണ്ഡം  (2/8) ഈ എഴുത്ത് പരിപാടി എനിക്കിഷ്ടായി... ഉറക്കത്തിന്‍റെ ആവിര്‍ഭാവത്തിലൂടെയുള്ള ഒരു അലംഭാവം മാത്രമേ പ്രശ്നമുള്ളൂ. പോട്ടെ, ഉറക്കമല്ലെ,  വരും, പോകും... ഫെസ്റ്റിവല്‍ ഇനി അടുത്ത കൊല്ലമേ ഉള്ളൂ. ഞാന്‍ എഴുതും. ഇനി ഇന്നത്തെ സംഭവവികാസങ്ങള്‍... ഹാ, ആദ്യമേ പറയട്ടെ, എന്‍റെ പടം ഇന്നത്തെ തിരോന്തോരം മെട്രോ മനോരമയില്‍ വന്നു. ഹിഹി... ഹഹ... (കാണാന്‍ ഒരു ലുക്കുണ്ടാന്നെയുള്ളൂ, അഹങ്കാരത്തിനും ജാടക്കും ഒരു കുറവുമില്ല.ഹിഹി.. ) നാല് സിനിമ കണ്ടു. 'Delhi in a day', 'The Painting Lesson', 'Dreams of Elibidi' ('എലിപിടി' അല്ല, എലിബിടി), Jean Gentil. നാലും ഇഷ്ടായി.  വയനാട്ടിലെ ലൊക്കേഷന്‍  ശെരിയാവൂലാ, ഒരുപാട് നൂലമാലകളുണ്ട് എന്നൊക്കെ ഒരു സിനിമാക്കാരന്‍ 10 മീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കുമാര്‍ ഫോണില്‍ വിളിച്ചു പറയണ കേട്ടു. ആദ്യമായി മേളയുടെ 'ഫ്രീ' ഓട്ടോയില്‍ കയറി. കൈരളി മുതല്‍ കലാഭവന്‍ വരെ. സത്യം പറയാല്ലോ, ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ പതിവ് പോലെ കാശിനു പെഴ്സിലേക്ക് കൈ പോയി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ നടന്നു നീങ്ങി... "ഈ പരിപാടി കൊള്ള

iffk 2011- ഒന്നാം ഖണ്ഡം (1/8)

iffk 2011- ഒന്നാം ഖണ്ഡം (1/8) അങ്ങനെ, എന്‍റെ രണ്ടാമത്തെ ഫിലിം ഫെസ്ടിവല്‍ തൊടങ്ങി. വല്യ വല്യ സംഭവങ്ങളാണ് നടക്കുന്നത് ഇപ്പ്രാവശ്യം... കഴിഞ്ഞ തവണത്തെക്കാള്‍ രണ്ടായിരം പേരെങ്കിലും കൂടുതല്‍... (കേരളത്തില്‍ ബുദ്ധിജീവികളുടെയും മീഡിയ പിള്ളേരുടെയും എണ്ണം കൂടി എന്ന് മനസ്സിലാക്കാം). ആദ്യത്തെ ദിവസത്തെ, ഓര്‍മയില്‍ നിന്ന ചില കാര്യങ്ങള്‍ പറയാം... ഒടുക്കത്തെ തിരക്ക് കാരണം booklet ഉം ഫെസ്റ്റിവല്‍ സഞ്ചിയും വാങ്ങാനുള്ള 'ക്യു' വിന്‍റെ അറ്റത്തെത്തിയപ്പോളെക്കും ആദ്യത്തെ പടം തുടങ്ങി.  ആദ്യത്തെ പ്ലാന്‍ അരിപ്പൊടിയായി! മേല്പറഞ്ഞ 'ക്യു' വിന്‍റെ അറ്റത്തെത്തിയപ്പോള്‍ മേല്പറഞ്ഞ അതെ സാധനങ്ങള്‍ തീര്‍ന്നു പോയി എന്ന് അവിടുണ്ടായിരുന്ന തടിച്ച, കുള്ളനായ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞു. വാതില്‍ അടച്ചു.  മേല്പറഞ്ഞ സാധനങ്ങള്‍ വരും എന്ന് പ്രതീക്ഷിച്ചു അവിടെ വായിനോക്കി നിന്നു. ഒന്നും വന്നില്ല. പക്ഷെ  ദേഷ്യം വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുന്ന് വേറെ തിയറ്ററിലേക്ക് പോയി.  മേല്പറഞ്ഞ 'തീര്‍ന്നു പോകല്‍' സംഭവം അവിടെയും വൈകുന്നേരത്തെ ഉദ്ഖാടനത്തിനും പ്രതിഷേധത്തിനു കാരണമായി... പ്ലക്കാര്‍ഡുകള്‍ ഉണ്ടായി

മാറ്റുവിന്‍ ചട്ടുകങ്ങളെ!

മാറ്റുവിന്‍ ചട്ടുകങ്ങളെ! എല്ലായിടത്തും ചവറായിരുന്നു. അതിന്‍റെ നാറ്റത്തോട്  എല്ലാരും പൊരുത്തപ്പെട്ടു ജീവിച്ചു.  ആര്‍ക്കും നാറ്റം ഇഷ്ടമായിരുന്നില്ല.  പക്ഷെ നാറ്റം എല്ലാരുമായി ഇഴുകിച്ചേര്‍ന്ന് ജീവിച്ചു. ചിലര്‍ ഉണര്‍ന്നു.  അവര്‍ പറഞ്ഞു, "ഇത് ശരിയല്ല, വിപ്ലവം വേണം." ചിലര്‍ ഏറ്റുപിടിച്ചു. രണ്ടു നാലായി, നാല് എട്ടായി. "വിപ്ലവം വേണം." വിപ്ലവമായാല്‍ അതിനൊരു മുദ്രാവാക്യം വേണ്ടേ? അതും വന്നു.  "രാജ്യം എഗൈന്‍സ്റ്റ് നാറ്റം." "തൊപ്പിക്കാരന്‍ നമ്മുടെ നേതാവ്." "ഞാന്‍ തൊപ്പിക്കാരന്‍."  (സാധാരണ തൊപ്പി വച്ച തൊപ്പിക്കാരന്‍, അങ്ങനെ  തൊപ്പിയില്ലാത്തവരുടെ നേതാവായി) പലര്‍ക്കും ആവേശം, പലര്‍ക്കും എതിര്‍പ്പ്.  കൂടുതല്‍ പേര്‍ക്കും നിസംഗത. എനിക്കും.  തൊപ്പിക്കാരന്‍റെയും ശിങ്കിടികളുടെയും ശബ്ദം എല്ലാടത്തും എത്തി. "ഞങ്ങള്‍ ആര്‍ക്കും എതിരല്ല. നാറ്റത്തിനു മാത്രം എതിരാണ്, നാറ്റം മാറ്റണം." "മുനിസിപാലിറ്റി ശരിയല്ല, ഉണരണം, നാറ്റം മാറ്റണം." വേറെ ഗതിയില്ലാതെ മിനിസിപാലിറ്റി ചവറു മാറ്റാന്‍

കുഴിരോദനം

കുഴിരോദനം (കേരളജനതയോട് നാടെങ്ങുമുള്ള കുഴികള്‍ക്ക് പറയാനുള്ളത്)   പ്രിയമുള്ളവരേ,  വീണ്ടുമൊരു മഴക്കാലം!   ഭരണം മാറി.  കേരളം ഇനി അതിവേഗം,  ബഹുദൂരം മാറുമെന്നാണ്  കാലാവസ്ഥാപ്രവചനം. ഓര്‍മ്മയുണ്ടോ കഴിഞ്ഞ മഴക്കാലം? ഓര്‍മ്മയുണ്ടോ ഞങ്ങളെ?  ഓര്‍മ കാണില്ല, എങ്ങനെ ഓര്‍മ കാണും? ഭരണം മാറിയില്ലേ? ഭരണം നിശ്ചയമായും മാറി.  കഴിഞ്ഞ മഴക്കാലം! എന്തൊക്കെയായിരുന്നു!!! കേരളസംസ്ഥാനത്തുള്ള കുഴികളത്രയും സര്‍ക്കാരിന്‍റെ കണക്കിലുണ്ടായിരുന്നു.  ആടിയുലഞ്ഞു പോകുന്ന ആനവണ്ടികളുടെ പുറകെ നടന്നായിരുന്നു കണക്കെടുപ്പ്! വീണ്ടുമൊരു മഴക്കാലം!   ഭരണം മാറി.  പഴയ കര്‍മോത്സുകതയൊന്നും ആര്‍ക്കും  ഇല്ലെന്നു തോന്നുന്നു.  ഞങ്ങള്‍ അവഗണിക്കപ്പെടുന്നു. സംവരണം ഇല്ലാത്ത ഒരു ഭൂരിപക്ഷമാണ് ഞങ്ങള്‍, എന്നിട്ടും ആര്‍ക്കും വേണ്ട!  വീണ്ടുമൊരു മഴക്കാലം...  ഞങ്ങളുടെ അംഗബലം  കാണിക്കാനുള്ള സമയമായി!  വിപ്ലവം ജയിക്കട്ടെ!  PS : എല്ലാരും അപ്പം തിന്നുന്ന തിരക്കിലാ,         ആര്‍ക്കു വേണം കുഴി! 
വികാരവിക്ഷോഭം    എനിക്ക് സങ്കടം വരുന്നു, അതാ ഞാന്‍ എഴുതുന്നത്‌. സന്തോഷം വന്നാല്‍ ആള്‍ക്കാര്‍  അധികം എഴുതാറില്ല, സത്യം.  (ഈ സത്യം കണ്ടു പിടിച്ചത് ഞാനല്ല.) സങ്കടം മൂത്ത് ദേഷ്യമാ ഇപ്പൊ. തീര്‍ക്കാന്‍ ന്താ വഴി? ചിലര്‍ പറയും ആരോടെങ്കിലും  ദേഷ്യപ്പെട്ടാല്‍ മതി.   അതാ ഞാന്‍ ചെയ്യാന്‍ പോണേ.  ചിലര്‍ അതര്‍ഹിക്കുന്നു.  തെണ്ടികള്‍, ചെറ്റകള്‍.  അത് തന്നാ ഞാന്‍ ചെയ്യാന്‍ പോണേ. ചൂടാവും, ദേഷ്യപ്പെടും. ഞാന്‍ മൊരടനാ... മൊരടന്‍ സാമി !!!
പ്രതീക്ഷിച്ചതും പ്രതീക്ഷിക്കേണ്ടതും: ഒരനുഭവം ഞങ്ങള്‍ നടന്നു. പരിചയമില്ലാത്ത വഴികളിലൂടെ. ഊടുവഴികളിലൂടെ. കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായ് മാറിയ, നാറുന്ന,  ഭീമന്‍ കുഴികളുള്ള റോഡുകളിലൂടെ. സോഡിയം വേപ്പര്‍ വിളക്കുകളുടെ അരണ്ട മഞ്ഞവെളിച്ചവും ഒരു പണിയുമില്ലാതെ ഞങ്ങളെപ്പോലെ കറങ്ങി നടക്കുന്ന പട്ടികളുടെ കുരയും മാത്രം. ലക്‌ഷ്യം, ഒരു ബുദ്ധവിഹാരം. കേട്ടറിവ് മാത്രമുള്ള സ്ഥലം. ഗൂഗിള്‍ മാപ്പും ഒരു ബൂര്‍ഷ്വാ-ലാപ്പ്ടോപ്പുകാരിയുമാണ് ആശ്രയം. (ലാപ്പ്ടോപ്പിന്‍റെ  മൊതലാളീ, എന്നെ തല്ലല്ലേ!) മറ്റൊരു ബുദ്ധവിഹാരം കണ്ട ഓര്‍മയുണ്ട്. അതുകൊണ്ട് ദൂരെനിന്നേ വിഹാരത്തിന്‍റെ സ്വര്‍ണഗോപുരങ്ങളും അലങ്കാരപണികളും ഞങ്ങളെ വരവേല്‍ക്കുമെന്നു വിചാരിച്ചു ഞാന്‍ നടന്നു. സോറി, ഞങ്ങള്‍ നടന്നു. 'T ' ആകൃതിയില്‍ റോഡ്‌ ഒരിടത്ത്‌ നിന്നു. മുമ്പില്‍ ഒരു  അമ്പലം. അതിന്‍റെ ഇടതുഭാഗത്ത്‌, മതിലിനുള്ളില്‍ ചെറിയൊരു കോണ്‍ക്രീറ്റ് കെട്ടിടവും വളപ്പില്‍ ഒരു അരളിമരവും. ഗേറ്റിനു മുന്നില്‍ അക്ഷരങ്ങള്‍ മാഞ്ഞു പോയ്കൊണ്ടിരിക്കുന്ന ഒരു ഇംഗ്ലീഷ് ബോര്‍ഡും, 'ബുദ്ധവിഹാര.' തിരികെ നടന്നപ്പോള്‍ ആലോചിച്ചു, 'സര്‍വ്വസംഗപരിത്യാഗിക്കെന്തിനാ   സ്വര്‍
മരണഭയം ചെറുപ്പം തൊട്ടേ സിനിമയിലെ അലവലാതികളായ നായകന്മാര്‍ മരണത്തെ പേടിയില്ല പേടിയില്ല എന്ന് പറയുന്നത്  കേട്ട് വളര്‍ന്നു. വലുതാകുമ്പോള്‍ അവരെപ്പോലെയാകും എന്ന് വിചാരിച്ചു ടി ഷര്‍ട്ട്‌ന്‍റെ മേലെ വേറെ ഷര്‍ട്ട്‌ ഇട്ടു കൈയും കാലും വീശി വീശി സ്റ്റൈലില്‍ നടന്നു.  ഒരേ സ്റ്റൈലന്‍ ഷര്‍ട്ട്‌ (മഞ്ഞകളര്‍) ഞാനും എന്‍റെ കൂടെപ്പിറപ്പും ഒന്നുരണ്ടാഴ്ച അലക്കാതെ ഇട്ടോണ്ട് നടന്നതോര്‍മയുണ്ട്. വില്ലന്മാര്‍ ചാവണ കാണാന്‍ നല്ല രസമായിരുന്നു. കത്തിമുനയുടെ മുന്നില്‍ നിക്കുമ്പോഴും കണ്ണിമ ചിമ്മാതെ നിക്കണ നായകകോമരങ്ങള്‍ വെറും ഉട്ടോപ്യന്‍ കോമാളികള്‍  ആണെന്ന്  ഞാന്‍ പിന്നീട് മനസ്സിലാക്കി. എനിക്ക്  മരണത്തെ ഭയമാണ്. ഞാന്‍ മരിക്കുന്നതിനെക്കാലും ഞാന്‍ അറിയുന്ന ആരെങ്കിലും മരിക്കുന്നതാണ് കൂടുതല്‍ ഭയം. വില്ലന്മാര്‍ക്കും മരണത്തെ ഭയമാണ്. നായകതെണ്ടികള്‍ കൊല്ലാറാവുമ്പോള്‍ വില്ലന്മാരുടെ പേടി മുഖത്ത് കാണാം. അവര്‍ സത്യസന്ധരാണ്. സത്യസന്ധരെ ഇഷ്ടപ്പെടണമെന്നു ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. അത് ബൈബിളിലും ഉണ്ടാവണം. അപ്പൊ എല്ലാരും വില്ലന്മാരെ മാതൃകയാക്കണം. നായകന്മാര്‍ തുലയട്ടെ!

കാലം- ഒരു ഗുണനാവസാന കഥ - അഥവാ - Time- A Multiple Ending Story

പണ്ട് പണ്ട് ഒരിടത്തൊരിടത്ത് കാലം ഉണ്ടായിരുന്നു. നല്ലവനായിരുന്നു. നല്ല സുന്ദര കുട്ടപ്പന്‍ എന്നൊക്കെ പറയില്ലേ? അത് പോലെ.  കുറേക്കാലം കഴിഞ്ഞപ്പോള്‍ കാലത്തിനു തോന്നി, ഒന്ന് മാറാന്‍ സമയമായി. ഷാജി കൈലാസിന്റെ സിനിമയിലെ ഹീറോ ഇന്ട്രോഡക്ഷന്‍  പോലെ കൊറേ ബഹളമുണ്ടാക്കി സ്ലോ മോഷനിലായിരുന്നു  ആ മാറ്റം. അങ്ങനെ കാലം മാറി, കഥ മാറി, കാലവര്‍ഷമെങ്ങും മാറി, പെയിന്റ് മാറി... ബാക്കി നിങ്ങള്‍ക്കറിയാം... ധി ത ത തെയ് തെയ്  തോം.... അതന്നെ!  **********  പണ്ട് പണ്ട് ഒരിടത്തൊരിടത്ത് കാലം ഉണ്ടായിരുന്നു. നല്ലവനായിരുന്നു. നല്ല സുന്ദര കുട്ടപ്പന്‍ എന്നൊക്കെ പറയില്ലേ? അത് പോലെ.  അവനു കൂട്ടിനു ആരും ഉണ്ടായിരുന്നില്ല. സോറി, മനുഷ്യരാരും. ഒരു ആട് മാത്രം ഉണ്ടായിരുന്നു. പേര് കാലമാട്. നാടുകാര്‍ സ്നേഹത്തോടെ അതിനെ കാലമാടന്‍ എന്ന് വിളിച്ചു. അവശിഷ്ടങ്ങള്‍ തിന്നു തിന്നു അത് തടി വച്ചു. അവന്റെ കൂടെയായിരുന്നു ആട് കിടന്നിരുന്നത്. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആട് കിടന്നിടത്ത് ആടിന്റെ പൂട മാത്രം. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന് പറയാനാവത്തതിനാല്‍ അവനാരോടും പറഞ്ഞില്ല. എല്ലാ ശരാശരി മനുഷ്യനെയും പോലെ അവന്‍ തൊട്ടട