Posts

Showing posts from April, 2014

ഹാപ്പി ഈസ്റ്റര്‍!

ഹാപ്പി ഈസ്റ്റര്‍! ഈസ്റ്റര്‍- അമ്പത് ദിവസം ഇറച്ചീം മീനും മുട്ടേം എന്നിങ്ങനെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതൊക്കെ ഉപേക്ഷിച്ചു കാത്തിരുന്നു പാതിരാത്രി പള്ളിയില്‍ പോയി അൾത്താരബാലനായും അല്ലാതെയും കുര്‍ബാനേം കണ്ടു പ്രാർത്ഥിച്ചു അത് കഴിഞ്ഞു പുലർച്ചെ കോഴീം ബീഫും കപ്പേം അപ്പോം സ്റ്റ്യുവും (പോർക്കിറച്ചി ഉണ്ടേലും ഞാൻ കഴിക്കില്ലായിരുന്നു, ഒരു മാതിരി മീനൊന്നും എനിക്കിഷ്ട്ടമല്ല) ഒക്കെ കഴിച്ചു എല്ലാർക്കും ഹാപ്പി ഈസ്റ്റര്‍ ആശംസിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെപ്പിന്നെ കുർബാന കാണൽ പള്ളിക്കുള്ളിൽ നിന്ന് പള്ളിയുടെ പുറത്ത് നടേലായി. പിന്നെ അത് അപ്പ്രത്തുള്ള മതിലിന്റെ വക്കത്തും കാലക്രമേണ താഴെ പാർക്ക് ചെയ്തിരിക്കുന്ന ഏതേലും നാട്ടുകാരുടെ ജീപ്പിനുള്ളിലും ആയി. അപ്പോഴും തീറ്റക്രമത്തിന് മാറ്റം ഉണ്ടായില്ല. ഹാപ്പി ഈസ്റ്റര്‍ തന്നെ. പിന്നെയും കാലം ചെന്നു... എന്ത് ഈസ്റ്റര്‍, എന്തുട്ട് ക്രിസ്മസ് എന്നൊക്കെയായി. അനുഷ്ഠാനം പോലെ വല്ലപ്പോഴും പള്ളീ പോവും, വല്ലപ്പോഴും... ആ അതൊക്കെ തന്നെ (നെടുവീർപ്പ്!). ഇപ്പ്രാവശ്യവും ഏതാണ്ടങ്ങനെ... സാധാരണ ഏതൊരു ദിവസവും പോലെ  ഈസ്റ്റര്‍; വല്യ പ്രത്യേകത ഒന്നും തോന്നീല്ല. എന്തുട്ട്