Posts

Showing posts from 2015

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

Image
എന്ന് നിന്റെ അതുൽകുട്ടൻ!  (കഴിഞ്ഞ ദിവസം താടി ട്രിം ചെയ്യാൻ നിർബന്ധിതനായ രാത്രി എഴുതിയ കുറിപ്പ്)  എത്രയും പ്രിയപ്പെട്ട എന്റെ താടീ, ഏറെ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് ഇപ്പോൾ നിനക്ക് എഴുതുന്നത്‌. കുറെക്കാലമായി നീ എന്റെ കൂടെയുണ്ടെങ്കിലും കഴിഞ്ഞ രണ്ടു-മൂന്നു മാസമായി നമ്മൾ തമ്മിലുള്ള ആത്മബന്ധം വർദ്ധിച്ചത് നിനക്കറിയാമല്ലോ. അത് കൊണ്ടാണ് ഒരു കത്രിക കൊണ്ട് പോലും നിന്നെ വേദനിപ്പിക്കാതെ പാലേ തേനെ, നിന്നെ  പൊന്നു പോലെ വളർത്തികൊണ്ടുവന്നത്. ഇപ്പോൾ നാം പിരിയേണ്ടതായ ഒരവസ്ഥ സംജാതമായിരിക്കുന്നു. ഞാൻ ഈ വേർപാട് പ്രതീക്ഷിച്ചത് തന്നെയാണ്. പക്ഷെ, ഈ പിരിയൽ ഇത്ര രൂക്ഷവും, വേദനാജനകവും, ചടുലവുമാവുമെന്നു ഞാൻ കരുതിയില്ല. എന്തു ചെയ്യാം, വിധി ചിലപ്പോൾ അങ്ങനെയാണ്. ഇഷ്ടമായിരുന്നു എനിക്ക് നിന്നെ. അത് കൊണ്ടാണ്, കുളിക്കുമ്പോൾ ചില നേരത്ത് മര്യാദക്കു സോപ്പ് പോലും തേക്കാത്ത ഞാൻ കഴിഞ്ഞ ഒരു മാസമായി, നിനക്ക് കുറച്ചു വളർച്ച എത്തിയതിൽ പിന്നെ, ദിവസവും ഷാമ്പൂവും കണ്ടീഷണറും എന്നയുമൊക്കെ തേച്ചു നിന്നെ പരിപാലിച്ചു പോന്നത്. ഭീകരവാദി എന്നും, ടെററിസ്റ്റ് എന്നും ഐസിസ്കാരനെന്നും ഒക്കെ പറഞ്ഞു എന്നിലൂടെ നിന്നെ കളിയാക്കിയവരുടെ വാക്

യാത്രാവിവരണം- St. ഗോൾഡൻ വർഗീസ്‌ പള്ളി, ഇടപ്പള്ളി

Image
യാത്രാവിവരണം- St. ഗോൾഡൻ വർഗീസ്‌ പള്ളി, ഇടപ്പള്ളി  ഒരു ബൈബിൾ വാചകം വച്ച് തുടങ്ങണം എന്നുണ്ട്. അതാണല്ലോ ഇങ്ങനത്തെ പോസ്റ്റുകളുടെ ഒരു ഫാഷൻ. പറയുന്ന ആൾക്ക് വിഷയത്തിൽ പ്രാവീണ്യം ഉണ്ടാ വാം എന്ന് തോന്നിക്കും... ഞാൻ ബൈബിൾ വായിച്ചിട്ടില്ലാത്ത ആളൊന്നുമല്ല, ചെറുപ്പകാലം മുതൽ വേദപാഠ ക്ലാസ്സിലും വീട്ടിലുമൊക്കെയായി ബൈബിൾ അരച്ച് കലക്കികുടിച്ച് പല പല ഇടവക-ഫൊറോന-രൂപതാ മത്സരങ്ങളിൽ പുലിയായിരുന്ന ഒരു കത്തോലിക്കൻ (മാമ്മോദീസ കൊണ്ടും sslc സർട്ടിഫിക്കറ്റ് കൊണ്ടും). ഇപ്പൊ പഴേ പോലെ ഒന്നും ഓർമ ഇല്ല ബൈബിളിൽ. അതിൽ പറഞ്ഞിരിക്കുന്നതൊക്കെ തോന്നും പോലെ വളച്ചൊടിച്ച് അതിന്റെ ഇടയിൽ  സംസ്കാരവും തെങ്ങാപ്പിണ്ണാക്കും കുത്തി നിറച്ച് നടത്തുന്ന പ്രഹസനങ്ങളോട് ഏതാണ്ട് 15ആം വയസ്സിൽ തീർന്നതാ തിരുമേനീ ബഹുമാനം, സോമന്റെ ഭാഷേൽ പറഞ്ഞാൽ  ഇപ്പൊ മുഴുവൻ ഇറവറൻസ്! പറഞ്ഞു വന്ന കാര്യം, കഴിഞ്ഞ ദിവസം 'ചിറകൊടിഞ്ഞ കിനാവുകൾ' കാണാൻ ഇടപ്പള്ളി ലുലു മാൾ  വരെ ഒന്ന് പോയിരുന്നു. പടം കഴിഞ്ഞപ്പോ 11.30 AM. എന്റെ ഹൈദരാബാദ് ബസ്‌ വരാൻ പിന്നെയും ഒന്നര മണിക്കൂർ ഉണ്ട്. ആ സമയം വരെ എന്ത് ചെയ്യും എന്ന് ആലോചിച്ചു. പോയി പുതിയ പള്ളി കണ്ടു കളയാം എന്ന് വിചാരിച്

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

(എനിക്കു  വേണ്ടാത്ത) കൂട്ടുകാരൻ  കുഞ്ഞുനാൾ മുതലെൻ കൂടെയുണ്ടവൻ നിഴലുപോൽ, എനിക്ക് തെല്ലുമിഷ്ട്ടമില്ലാത്തൊരെൻ കൂട്ടുകാരൻ. ഏറെ നാൾ ശ്രമിച്ചിട്ടുമൊരൊഴിയാബാധപോൽ മണലുപോൽ, മഞ്ഞുപോലെൻ തലയിലുണ്ടവൻ പേർ 'താരൻ'. നിഷ്ടൂരതന്ത്രങ്ങളേറെപ്പയറ്റി ഞാ- നെങ്കിലും, വിഫലമീ എണ്ണയും ഷാമ്പുവും മറ്റും. പിരിയുവാനേറെയുത്സാഹമുണ്ടെനി- ക്കെന്നാകിലുമവനോ, പറയുന്നു പോകില്ല ഞാനെന്നും നിൻ പ്രിയ കൂട്ടു'താരൻ'!

മാവോയിസ്റ്റ്

മാവോയിസ്റ്റ് മാങ്ങ ഉണ്ടാവുന്നത് മാവിൽ നിന്നാണ്. അത് കൊണ്ട് മാവ് എനിക്കിഷ്ടമാണ്. അപ്പം, ഇഡ്ഡലി, ദോശ, എല്ലാം ഉണ്ടാക്കുന്നതും മാവിൽ നിന്നാണ്.  അത് കൊണ്ടും മാവ് എനിക്ക് ഇഷ്ടമാണ്. ഞാൻ മാവോയിസ്റ്റ് ആണ്.