Posts

Showing posts from May, 2013

ഹംസചരിതം - An Ode to 'Quintel Hamsa'

ഹംസചരിതം - An Ode to 'Quintel Hamsa' ക്വിന്റെൽ  ഹംസ  എന്നും ആള് ട്രെണ്ടി ട്രെണ്ടി  ആയിരുന്നു.  ഞാൻ യു പി സ്കൂളിൽ പഠിക്കുമ്പോഴാണ് അങ്ങേരെ ആദ്യമായി ശ്രദ്ധിക്കുന്നത്. കൂടരഞ്ഞി അങ്ങാടിയിലെ മേജർ ചുമട്ടുതൊഴിലാളി. നീല ഷർട്ടും ചുവന്ന തോർത്തും ഏതെങ്കിലും മുഷിഞ്ഞ കൈലിമുണ്ടും ഇട്ടു ചാക്കുകെട്ടുകൾ കയറ്റിറക്ക് ചെയ്യുന്ന സംഘത്തിലെ മേജർ മഹാദേവൻ. നൂറു കിലോ  ഭാരമുള്ള,  സാധനങ്ങൾ നിറച്ച ചാക്കുകൾ പോലും പുഷ്പം പോലെ ലോറിയിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കൊണ്ടാണ് അയാളെ 'ക്വിന്റെൽ ' ഹംസ എന്ന് വിളിക്കുന്നതെന്ന് അക്കാലത്ത് ഏതോ കൂട്ടുകാരൻ പറഞ്ഞു. അപ്പോഴാണ് 'ക്വിന്റെൽ' എന്ന വാക്ക് തന്നെ ഞാൻ കേൾക്കുന്നത്. കൂടരഞ്ഞിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വ്യക്തിത്വങ്ങളിൽ ഒരാളാണ്, ആക്ച്വലി  രണ്ടാമനാണ്, ഹംസക്ക. ആദ്യത്തെ സ്ഥാനം എതിരില്ലാതെ കീരൻ അഥവാ കീരാപ്പിക്കാണ്. കൂടരഞ്ഞി അങ്ങാടിയിലെ സുപരിചിത മുഖങ്ങളിൽ രാഷ്ട്രീയക്കാരും അച്ചന്മാരും മാഷുമാരും സ്പോർട്ട്സുകാരും തരികിടപിള്ളേരും ഒക്കെയുണ്ടെങ്കിലും ഇവരായിരിക്കും ഏറ്റവും ഫേമസ്. കീരാപ്പി കൂടരഞ്ഞിയിൽ  എന്താ ചെയ്തിരുന്നതെന്ന് ഇപ്പഴും