Posts

Showing posts from January, 2011

കാലം- ഒരു ഗുണനാവസാന കഥ - അഥവാ - Time- A Multiple Ending Story

പണ്ട് പണ്ട് ഒരിടത്തൊരിടത്ത് കാലം ഉണ്ടായിരുന്നു. നല്ലവനായിരുന്നു. നല്ല സുന്ദര കുട്ടപ്പന്‍ എന്നൊക്കെ പറയില്ലേ? അത് പോലെ.  കുറേക്കാലം കഴിഞ്ഞപ്പോള്‍ കാലത്തിനു തോന്നി, ഒന്ന് മാറാന്‍ സമയമായി. ഷാജി കൈലാസിന്റെ സിനിമയിലെ ഹീറോ ഇന്ട്രോഡക്ഷന്‍  പോലെ കൊറേ ബഹളമുണ്ടാക്കി സ്ലോ മോഷനിലായിരുന്നു  ആ മാറ്റം. അങ്ങനെ കാലം മാറി, കഥ മാറി, കാലവര്‍ഷമെങ്ങും മാറി, പെയിന്റ് മാറി... ബാക്കി നിങ്ങള്‍ക്കറിയാം... ധി ത ത തെയ് തെയ്  തോം.... അതന്നെ!  **********  പണ്ട് പണ്ട് ഒരിടത്തൊരിടത്ത് കാലം ഉണ്ടായിരുന്നു. നല്ലവനായിരുന്നു. നല്ല സുന്ദര കുട്ടപ്പന്‍ എന്നൊക്കെ പറയില്ലേ? അത് പോലെ.  അവനു കൂട്ടിനു ആരും ഉണ്ടായിരുന്നില്ല. സോറി, മനുഷ്യരാരും. ഒരു ആട് മാത്രം ഉണ്ടായിരുന്നു. പേര് കാലമാട്. നാടുകാര്‍ സ്നേഹത്തോടെ അതിനെ കാലമാടന്‍ എന്ന് വിളിച്ചു. അവശിഷ്ടങ്ങള്‍ തിന്നു തിന്നു അത് തടി വച്ചു. അവന്റെ കൂടെയായിരുന്നു ആട് കിടന്നിരുന്നത്. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആട് കിടന്നിടത്ത് ആടിന്റെ പൂട മാത്രം. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന് പറയാനാവത്തതിനാല്‍ അവനാരോടും പറഞ്ഞില്ല. എല്ലാ ശരാശരി മനുഷ്യനെയും പോലെ അവന്‍ തൊട്ടട