കാലം- ഒരു ഗുണനാവസാന കഥ - അഥവാ - Time- A Multiple Ending Story



പണ്ട് പണ്ട് ഒരിടത്തൊരിടത്ത് കാലം ഉണ്ടായിരുന്നു. നല്ലവനായിരുന്നു. നല്ല സുന്ദര കുട്ടപ്പന്‍ എന്നൊക്കെ പറയില്ലേ? അത് പോലെ. 

കുറേക്കാലം കഴിഞ്ഞപ്പോള്‍ കാലത്തിനു തോന്നി, ഒന്ന് മാറാന്‍ സമയമായി. ഷാജി കൈലാസിന്റെ സിനിമയിലെ ഹീറോ ഇന്ട്രോഡക്ഷന്‍  പോലെ കൊറേ ബഹളമുണ്ടാക്കി സ്ലോ മോഷനിലായിരുന്നു  ആ മാറ്റം. അങ്ങനെ കാലം മാറി, കഥ മാറി, കാലവര്‍ഷമെങ്ങും മാറി, പെയിന്റ് മാറി... ബാക്കി നിങ്ങള്‍ക്കറിയാം... ധി ത ത തെയ് തെയ്  തോം.... അതന്നെ!

 **********

 പണ്ട് പണ്ട് ഒരിടത്തൊരിടത്ത് കാലം ഉണ്ടായിരുന്നു. നല്ലവനായിരുന്നു. നല്ല സുന്ദര കുട്ടപ്പന്‍ എന്നൊക്കെ പറയില്ലേ? അത് പോലെ. 

അവനു കൂട്ടിനു ആരും ഉണ്ടായിരുന്നില്ല. സോറി, മനുഷ്യരാരും. ഒരു ആട് മാത്രം ഉണ്ടായിരുന്നു. പേര് കാലമാട്. നാടുകാര്‍ സ്നേഹത്തോടെ അതിനെ കാലമാടന്‍ എന്ന് വിളിച്ചു. അവശിഷ്ടങ്ങള്‍ തിന്നു തിന്നു അത് തടി വച്ചു. അവന്റെ കൂടെയായിരുന്നു ആട് കിടന്നിരുന്നത്. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആട് കിടന്നിടത്ത് ആടിന്റെ പൂട മാത്രം. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന് പറയാനാവത്തതിനാല്‍ അവനാരോടും പറഞ്ഞില്ല. എല്ലാ ശരാശരി മനുഷ്യനെയും പോലെ അവന്‍ തൊട്ടടുത്ത ബാറില്‍ പോയി. അവിടെ അന്ന് സ്പെഷ്യല്‍ മട്ടന്‍ ബിരിയാണിയായിരുന്നു...


*********

പണ്ട് പണ്ട് ഒരിടത്തൊരിടത്ത് കാലം ഉണ്ടായിരുന്നു. നല്ലവനായിരുന്നു. നല്ല സുന്ദര കുട്ടപ്പന്‍ എന്നൊക്കെ പറയില്ലേ? അത് പോലെ. 

ഒരു ദിവസം വീട്ടില്‍ ചൊറിയും കുത്തിയിരുന്ന കാലത്തിനു വെളിപാടുണ്ടായി.  അവന്‍ അത് തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഒരു മാറ്റത്തിന് സമയമായിരിക്കുന്നു. BC മാറ്റി AD ആക്കണം. വലിയ മാറ്റമാണ് വരാന്‍ പോകുന്നത്. കാലം ഉടന്‍ തന്നെ മുറ്റത്തു കിടന്ന ഫെരാരിയിലേക്ക് നോക്കി. അവന്‍ ഒരു സന്യാസിയില്‍ നിന്ന് വാങ്ങിയതാണാ ഫെരാരി (ആ കഥ പ്രസിദ്ധമാണ്, The monk who sold his Ferrari എന്ന ആംഗലേയ പേരില്‍. ഇപ്പൊ വേണ്ട, ആ കഥ ഇനിയൊരിക്കലാവാം). അങ്ങനെ, അവന്‍ ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വെടി കൊണ്ട പന്നിയെപ്പോലെ വേഗത്തില്‍ ഫെരാരിയില്‍ പാഞ്ഞു പോയി. കണ്ടു നിന്നവര്‍ പറഞ്ഞു, "ഹോ! കാലം പോയ പോക്കേ...!!!"

Comments

  1. ho! kaalam poya pokkeeee! athuluvare nannayi ezhuthithudangi!!

    ReplyDelete
  2. ee kaalamaadan ammavaneekkondu thottu... ente ammavanalle? moshamavan chance illa :P

    ezhuth nirthalle tta...

    ReplyDelete
  3. oru sathyam parayan sammathikkille?

    ReplyDelete
  4. @jishnu- vallappozhumalle inspiration kittooo...
    @minu- nee paranjo paranjooo...

    ReplyDelete
  5. Keep writing :) absolutely enjoyed everything about this post..

    ReplyDelete

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്