Posts

Showing posts from January, 2014

KSRTC കഥകൾ

Image
KSRTC കഥകൾ (പല കഥകളുണ്ട്... അതിൽ മൂന്നെണ്ണം) 1. സൂപ്പർ ഗാഡി എവിടെ നിന്നോ എങ്ങോട്ടോ ഞാൻ പോകുന്നു (സ്ഥലം മറന്നു പോയി... തിരോന്തോരം  ടു  എറണാകുളം ആണെന്ന് തോന്നണു). പോകുന്ന വഴിക്ക് രണ്ടു ഭായിമാർ വണ്ടിയിൽ കയറി... (ഉത്തര ഭാരതത്തിൽ നിന്നുള്ള പ്രൊലിട്ടെറിയറ്റ് തൊഴിലാളികളെ അങ്ങനെ വിളിക്കനാണല്ലോ നമ്മൾ മുതലാളി മലയാളീസിന് ഇപ്പൊ ഇഷ്ടം). ചുള്ളനായ, ഈയിടെ PSC പാസ്സായി എന്ന് തോന്നിക്കുന്ന,  നമ്മുടെ ksrtc കണ്ടക്ടർ അവരുടെ കയ്യിൽ നിന്ന് കാശ് വാങ്ങി ടിക്കറ്റ്‌ കൊടുത്തു, ബാക്കിയും കൊടുത്തു. കാശ് എണ്ണി നോക്കിയ അവരുടെ മുഖം വാടി... (ഇനിയുള്ള സംഭാഷണം സബ്റ്റ്യ്റ്റിൽ  ഇല്ലാത്ത ഹിന്ദിയിലാണ്... ഹിന്ദിയറിയാവുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ ഭാവിയിൽ പിടിച്ചു നിൽക്കണമെങ്കിൽ അത് വേണം) ഒരാള് ചോദിച്ചു: സർ, സോ റുപിയെ ദിയെ ഥെ... സൈന്തീസ് ഹി വാപസ് മിലാ... കണ്ടക്ടർ : കറക്റ്റ് ഹൈൻ ഭായ്... ടിക്കറ്റ്‌ ചെക്ക്‌ കരോ.. അയാള്: ബസ് ദോ ലോഗ് ഹി ഹൈൻ നാ? ഉധർ തക് ഇത്നാ ക്യൂ ഹൈൻ ? കണ്ടക്ടർ: യെ super fast ഹൈൻ... അയാള്: ക്യാ സൂപ്പർ? എല്ലാം കേട്ടോണ്ട്‌ പുറകിൽ ഇരുന്ന മറ്റൊരു ഭായ് ഇടയ്ക്കു കയറി... "അരെ യാർ, യെ ഗാഡി സ