Posts

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

Image
2008ൽ ഞാൻ ഹൈദരാബാദിൽ പഠിക്കാൻ തുടങ്ങുമ്പോൾ അവിടുത്തെ IMAXൽ ഉണ്ടായിരുന്ന പടമായിരുന്നു The Dark Knight. 72 അടി പൊക്കവും 95 അടി നീളവുമുള്ള ആ അദ്‌ഭുത സ്ക്രീൻ പരിചയപ്പെടാൻ കുറച്ചു കാലം എടുത്തു. പിന്നീട് ഡാർക്ക് നൈറ്റ് കണ്ടു കണ്ടു വട്ടായപ്പോൾ എന്റെ ഏറ്റവും വലിയ വിലാപം എന്തുകൊണ്ട് ഞാൻ അന്നത് കണ്ടില്ല എന്നായിരുന്നു. ഇഫ്ളുവിൽ അഞ്ചു കൊല്ലത്തെ പഠനം കഴിഞ്ഞു  ഏതോ ഒരു കൊല്ലമാണ് ഞാൻ 2001: A Space Odessey കാണുന്നത്. അതു വരെ എന്റെ ടോപ് 1 മൂവി ആയ 12 Angry Menന് ഞാൻ രണ്ടാം സ്ഥാനം കൊടുത്തു ഈ കുബ്രിക്ക് ക്ലാസിക്കിനെ അവിടെ പ്രതിഷ്ഠിച്ചു. ഇപ്പഴും അതേ സ്ഥാനം. Gravity, Interstellar എന്ന സിനിമകൾക്ക് പോലും അന്ന് കുബ്രിക്ക് നേടിയ visual ക്വാളിറ്റി ആൻഡ് വിഷൻ ഇല്ല എന്നാണ് എന്റെ പക്ഷം. അത് തിയേറ്ററിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചിരുന്നു. കേംബ്രിഡ്ജിൽ പഠിക്കുന്ന എന്റെ ഒരു സുഹൃത്ത് space odessey തിയേറ്ററിൽ കണ്ടു എന്ന് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. അസൂയപ്പെട്ടു. കഴിഞ്ഞ വർഷം ഏകദേശം ഈ സമയത്താണ് ഞാൻ കാനഡയിലേക്ക് കുടിയേറുന്നത്. ജോലിതെണ്ടലും ജീവിതം പഠിക്കലും ഒക്കെ ആണെകിലും സിനിമാക്കൊന്നും ഒരു കുറവുമില്ല.

നൂറ്... പേര് നൂറ്

Image
"ഞമ്മക്കും ചിലത് പറയാനുണ്ട്" "എനിക്ക് കേക്കണ്ട!" "എന്നാ ചെവി പൊത്തിക്കള... പലിശക്ക് പണം കൊടുക്കുന്ന മാമാന്റെ ആട്ടും തുപ്പും സഹിച്ചിട്ട് ഞമ്മളിവിടെ കഴിയാ... എന്തിന്? മൈമുനെനെ മറ്റാരും തട്ടിക്കൊണ്ടുപോകാണ്ടിരിക്കാൻ. ശമ്പളമില്ല... നല്ലൊരു ഷഡ്ഢി വാങ്ങാൻ ഉള്ള പൈസ പോലും അയാള് തരൂല... സഹിക്ക്യാ." ------------------------------- "ഈ അവസ്ഥയിൽ എനിക്ക് എന്ത് സഹായമാണ് വേണ്ടതെന്ന് നിനക്കൂഹിച്ചൂടെ?" "ഊഹിക്കാ... ആദ്യം കെടക്കാനൊരു സ്ഥലം... പിന്നൊരു പണി" "അതെ" "രണ്ടും നടക്കൂല" "നൂറേ!" "മോനെ അപ്പുക്കുട്ടാ, ഞമ്മള് തല ചായക്കണതെവിടാന്നറിയാ നെനക്ക്? ഡാ അങ്ങോട്ട് നോക്ക്, ആ ജൂസ് കടേടെ പിന്നിലൊരു മറയുണ്ട്. അവിടെയൊള്ളോരു ബെഞ്ചിലാ." "നല്ല വീതിയുള്ള ബെഞ്ചാണോ?" ------------------------------- "ഇനി നമ്മളെന്തു ചെയ്യൂടാ?" "നമ്മളോ? ഇനിക്കെന്താ കൊയപ്പം? രണ്ടായിരം റുപ്യേന്റെ പണി, മോട്ടോർ സൈക്കിള്, താമസിക്കാൻ സ്ഥലം, എല്ലാണ്ടല്ലോ. ഞമ്മക്കെന്താ ള്ളത്? മാമേം പോയി, മൈമുനേം പോയി, കയ്യിലാണെങ്കി

ഗോവചരിതം - ട്രിപ്പ്‌കഥ

Image
ഗോവചരിതം - ട്രിപ്പ്‌കഥ ആമുഖം എന്റെ പ്രിയപ്പെട്ട സുഹൃത്ത് സെപ്റ്റംബറിൽ കല്യാണം കഴിക്കാൻ പോകുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു, "ഓഗസ്റ്റിൽ നിന്റെ മനസ്സമ്മത്തിന് വരുന്ന സമയം എന്റെ ഓഫിസിൽ ഉള്ള കുറച്ചു പേർ ഗോവക്കു പോണ്. എന്നോട് ചോദിച്ചു വരുന്നുണ്ടോന്നു, ഞാൻ ഇല്ലാന്ന് പറഞ്ഞു." കേട്ടപാതി അവൻ, "എടാ, നമുക്കൊന്നു പോയാലോ?" ഞങ്ങൾ രണ്ടും ഗോവ കണ്ടിട്ടില്ല. "ശെരി, പൊയ്ക്കളയാം" എന്നു ഞാൻ. പിന്നെ ഒരു രണ്ടു മൂന്നു ദിവസം എപ്പോ, എങ്ങനെ, ലീവ് എത്ര ബാക്കി, എന്നുള്ള ചർച്ചകൾ ആയിരുന്നു. അങ്ങനെ അവസാനം ജൂലൈ രണ്ടാം വാരം, ഗോവയിൽ മൺസൂൺ അഥവാ ഓഫ് സീസൺ ആയ മുഹൂർത്തം കുറിച്ചു ഞങ്ങൾ അതുറപ്പിച്ചു. പോകുന്നതിന് ഒരു രണ്ടാഴ്ച മുമ്പ് കുറേ ഇന്റർനെറ്റ് പരതലിന് ശേഷം ഒരു Airbnb റൂം ബുക്ക് ചെയ്തു - 700 ക./ദിവസം. GSTക്കു മുൻപുള്ള നികുതി അടക്കം 1800 ക. രണ്ടു ദിവസത്തേക്ക്. പിന്നെ ദിവസങ്ങൾ എണ്ണിയെണ്ണി കാത്തിരിപ്പ്. ആമുഖത്തിന് ഇവിടെ അന്ത്യം. ഗോവചരിതം - ഒന്നാം ദിവസം ഹൈദരാബാദിൽ നിന്നു ഞാനും ബാംഗ്ലൂരിൽ നിന്നു അവനും തലേ ദിവസം ബസ്സിൽ പുറപ്പെട്ടു.

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

Image
എന്ന് നിന്റെ അതുൽകുട്ടൻ!  (കഴിഞ്ഞ ദിവസം താടി ട്രിം ചെയ്യാൻ നിർബന്ധിതനായ രാത്രി എഴുതിയ കുറിപ്പ്)  എത്രയും പ്രിയപ്പെട്ട എന്റെ താടീ, ഏറെ വേദനയോടെയാണ് ഞാൻ ഈ കുറിപ്പ് ഇപ്പോൾ നിനക്ക് എഴുതുന്നത്‌. കുറെക്കാലമായി നീ എന്റെ കൂടെയുണ്ടെങ്കിലും കഴിഞ്ഞ രണ്ടു-മൂന്നു മാസമായി നമ്മൾ തമ്മിലുള്ള ആത്മബന്ധം വർദ്ധിച്ചത് നിനക്കറിയാമല്ലോ. അത് കൊണ്ടാണ് ഒരു കത്രിക കൊണ്ട് പോലും നിന്നെ വേദനിപ്പിക്കാതെ പാലേ തേനെ, നിന്നെ  പൊന്നു പോലെ വളർത്തികൊണ്ടുവന്നത്. ഇപ്പോൾ നാം പിരിയേണ്ടതായ ഒരവസ്ഥ സംജാതമായിരിക്കുന്നു. ഞാൻ ഈ വേർപാട് പ്രതീക്ഷിച്ചത് തന്നെയാണ്. പക്ഷെ, ഈ പിരിയൽ ഇത്ര രൂക്ഷവും, വേദനാജനകവും, ചടുലവുമാവുമെന്നു ഞാൻ കരുതിയില്ല. എന്തു ചെയ്യാം, വിധി ചിലപ്പോൾ അങ്ങനെയാണ്. ഇഷ്ടമായിരുന്നു എനിക്ക് നിന്നെ. അത് കൊണ്ടാണ്, കുളിക്കുമ്പോൾ ചില നേരത്ത് മര്യാദക്കു സോപ്പ് പോലും തേക്കാത്ത ഞാൻ കഴിഞ്ഞ ഒരു മാസമായി, നിനക്ക് കുറച്ചു വളർച്ച എത്തിയതിൽ പിന്നെ, ദിവസവും ഷാമ്പൂവും കണ്ടീഷണറും എന്നയുമൊക്കെ തേച്ചു നിന്നെ പരിപാലിച്ചു പോന്നത്. ഭീകരവാദി എന്നും, ടെററിസ്റ്റ് എന്നും ഐസിസ്കാരനെന്നും ഒക്കെ പറഞ്ഞു എന്നിലൂടെ നിന്നെ കളിയാക്കിയവരുടെ വാക്

യാത്രാവിവരണം- St. ഗോൾഡൻ വർഗീസ്‌ പള്ളി, ഇടപ്പള്ളി

Image
യാത്രാവിവരണം- St. ഗോൾഡൻ വർഗീസ്‌ പള്ളി, ഇടപ്പള്ളി  ഒരു ബൈബിൾ വാചകം വച്ച് തുടങ്ങണം എന്നുണ്ട്. അതാണല്ലോ ഇങ്ങനത്തെ പോസ്റ്റുകളുടെ ഒരു ഫാഷൻ. പറയുന്ന ആൾക്ക് വിഷയത്തിൽ പ്രാവീണ്യം ഉണ്ടാ വാം എന്ന് തോന്നിക്കും... ഞാൻ ബൈബിൾ വായിച്ചിട്ടില്ലാത്ത ആളൊന്നുമല്ല, ചെറുപ്പകാലം മുതൽ വേദപാഠ ക്ലാസ്സിലും വീട്ടിലുമൊക്കെയായി ബൈബിൾ അരച്ച് കലക്കികുടിച്ച് പല പല ഇടവക-ഫൊറോന-രൂപതാ മത്സരങ്ങളിൽ പുലിയായിരുന്ന ഒരു കത്തോലിക്കൻ (മാമ്മോദീസ കൊണ്ടും sslc സർട്ടിഫിക്കറ്റ് കൊണ്ടും). ഇപ്പൊ പഴേ പോലെ ഒന്നും ഓർമ ഇല്ല ബൈബിളിൽ. അതിൽ പറഞ്ഞിരിക്കുന്നതൊക്കെ തോന്നും പോലെ വളച്ചൊടിച്ച് അതിന്റെ ഇടയിൽ  സംസ്കാരവും തെങ്ങാപ്പിണ്ണാക്കും കുത്തി നിറച്ച് നടത്തുന്ന പ്രഹസനങ്ങളോട് ഏതാണ്ട് 15ആം വയസ്സിൽ തീർന്നതാ തിരുമേനീ ബഹുമാനം, സോമന്റെ ഭാഷേൽ പറഞ്ഞാൽ  ഇപ്പൊ മുഴുവൻ ഇറവറൻസ്! പറഞ്ഞു വന്ന കാര്യം, കഴിഞ്ഞ ദിവസം 'ചിറകൊടിഞ്ഞ കിനാവുകൾ' കാണാൻ ഇടപ്പള്ളി ലുലു മാൾ  വരെ ഒന്ന് പോയിരുന്നു. പടം കഴിഞ്ഞപ്പോ 11.30 AM. എന്റെ ഹൈദരാബാദ് ബസ്‌ വരാൻ പിന്നെയും ഒന്നര മണിക്കൂർ ഉണ്ട്. ആ സമയം വരെ എന്ത് ചെയ്യും എന്ന് ആലോചിച്ചു. പോയി പുതിയ പള്ളി കണ്ടു കളയാം എന്ന് വിചാരിച്

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

(എനിക്കു  വേണ്ടാത്ത) കൂട്ടുകാരൻ  കുഞ്ഞുനാൾ മുതലെൻ കൂടെയുണ്ടവൻ നിഴലുപോൽ, എനിക്ക് തെല്ലുമിഷ്ട്ടമില്ലാത്തൊരെൻ കൂട്ടുകാരൻ. ഏറെ നാൾ ശ്രമിച്ചിട്ടുമൊരൊഴിയാബാധപോൽ മണലുപോൽ, മഞ്ഞുപോലെൻ തലയിലുണ്ടവൻ പേർ 'താരൻ'. നിഷ്ടൂരതന്ത്രങ്ങളേറെപ്പയറ്റി ഞാ- നെങ്കിലും, വിഫലമീ എണ്ണയും ഷാമ്പുവും മറ്റും. പിരിയുവാനേറെയുത്സാഹമുണ്ടെനി- ക്കെന്നാകിലുമവനോ, പറയുന്നു പോകില്ല ഞാനെന്നും നിൻ പ്രിയ കൂട്ടു'താരൻ'!

മാവോയിസ്റ്റ്

മാവോയിസ്റ്റ് മാങ്ങ ഉണ്ടാവുന്നത് മാവിൽ നിന്നാണ്. അത് കൊണ്ട് മാവ് എനിക്കിഷ്ടമാണ്. അപ്പം, ഇഡ്ഡലി, ദോശ, എല്ലാം ഉണ്ടാക്കുന്നതും മാവിൽ നിന്നാണ്.  അത് കൊണ്ടും മാവ് എനിക്ക് ഇഷ്ടമാണ്. ഞാൻ മാവോയിസ്റ്റ് ആണ്.