Posts

Showing posts from 2013

യാത്ര, ഞാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. കിട്ടുന്ന വണ്ടിക്കു പോകാൻ നോക്കുക, ഒറ്റ-ബസ്‌ കിട്ടുമോന്നൊക്കെ നോക്കിയിരുന്നാ അവിടെ ഇരിക്കത്തെ ഒള്ളൂ! 2. എന്തേലും കഴിക്കണമെന്ന് തോന്നിയാ അപ്പോത്തന്നെ കഴിക്കുക... കാശ് നോക്കണ്ട, അത് ലൌകികമായ ഒരു മിഥ്യയാണ്‌, എന്നാൽ ഭക്ഷണം അങ്ങനല്ല, ആത്മസുഖവും ലഭിക്കും! 3. വണ്ടിയല്ല, വിശപ്പും വയറും ആണ് പ്രധാനം! 4. എങ്ങോട്ടേലും പോണേനു മുമ്പ് ആരുടേം ഉപദേശം സ്വീകരിക്കരുത് (മൂന്നു മണിക്കൂർ കൊച്ചിയിൽ തന്നെ നിന്ന് പണ്ടാരടങ്ങിയ കാര്യം ഓർക്കുക, അതൊരാളുടെ ഉപദേശഫലമാണ്, ആ സമയം കൊണ്ട് കൊല്ലത്തെത്താമായിരുന്നു )! 5. എന്തേലും ഐഡിയ തോന്നിയാൽ അപ്പൊ കുറിച്ച് വയ്ക്കുക, പിന്നെ അത് ബ്ലോഗ്‌ ആയിട്ട് എഴുതാം, ഇത് പോലെ...  6. വന്ന വഴി മറക്കാതിരിക്കുക, പിന്നീട് ആ വഴിയെ പോകുമ്പോ ഓർക്കാം... 7. വഴിയരികിൽ കാണുന്ന ഹോട്ടെലുകളും തീയേറ്ററുകളും മനസ്സിന്റെ ജി പി എസിൽ കുറിച്ച് വക്കുക ... 8. ക്യാമറക്കും വഴിയിലെ കാഴ്ചകൾ കാണാൻ ആഗ്രഹമുണ്ട്, അതിനെ അധിക നേരം ബാഗിൽ കെട്ടിപ്പൂട്ടി വെക്കാതിരിക്കുക. 9. KSRTC എന്റെ ഉത്തമാസുഹൃത്താണ്, അത്യാവശ്യ സമയത്ത് മുങ്ങും എന്നേ ഉള്ളൂ... 10. വീഗാലാൻഡിൽ നിന്നുള്ള തിരോന്തോരം ബസ്സിനെ നമ്പരുത്... ഇന്

അതിരുകളില്ലാത്ത പൂച്ച

ഞങ്ങൾ ബൈക്കിൽ വരുന്നു, ഫ്ലാറ്റിലേക്ക്. രാത്രി രണ്ടു മണി, ഉറക്കം തൂങ്ങിയാണ് വരവ്. ഫ്ലാറ്റിൽ ഞങ്ങളെ എതിരേറ്റത്  അടഞ്ഞു കിടക്കുന്ന  ഗേറ്റ്. ശ്ശെടാ, ഈ സെക്യൂരിറ്റി എവിടെ? കീ കീ കീ ... രണ്ടു മൂന്നു വട്ടം ഹോണ്‍ അടിച്ചു... അയാളെ കാണാനില്ല! മതിൽ ചാടിയാലോന്നു ഞാൻ ആലോചിച്ചു. എന്നാലും അങ്ങേരു എവിടെ പോയി... മതിലൊക്കെ ചാടണെങ്കി ബുദ്ധിമുട്ടാ! ഹോണടിച്ചു, മതിലും ഗേറ്റും അടഞ്ഞു തന്നെ. അപ്പോൾ ഒരു പൂച്ച വന്നു, കൂളായി അകത്തു നൂണ്ടു കേറി പോയി... എന്നിട്ട് ഞങ്ങളെ ചുമ്മാ തിരിഞ്ഞു നോക്കി നിന്നു. ഞങ്ങൾ ഗേറ്റിന്റെ പുറത്തു നിന്നു. ഞാൻ പൂച്ചയെ രൂക്ഷമായി നോക്കി. ഗേറ്റ് അടഞ്ഞു കിടന്നു.സെക്യൂരിറ്റി എവിടെ? കീ കീ കീ ... കീ കീ കീ ... ഇരുളിൽ നിന്ന് അങ്ങേരു പതുക്കെ വന്നു, ഗേറ്റ് തുറന്നു. അതിനു തൊട്ടു മുൻപേ അതിരുകളില്ലാത്ത പൂച്ച തിരിച്ചിറങ്ങി എന്നെ ഒരു നോട്ടം നോക്കി ഓടി പോയി. 

സ്വർഗ്ഗം

ഞാനും റോണിയും ഉപ്പുസോഡ കുടിക്കാൻ അടുത്തുള്ള കടയിൽ പോയി. കടയിലെ ചില്ലുകൂട്ടിൽ ഇരുന്ന സുഖിയൻ നോക്കി അത് കഴിക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചിരിക്കുന്ന സമയം. റോണി എന്തോ പറയുന്നു. ഞാൻ കേൾക്കുന്നുണ്ടെങ്കിലും ശ്രദ്ധ സുഖിയനിൽ. (ക്ഷമിക്കൂ റോണീ ). ആ സമയം ഒരു വല്യമ്മയും അവരുടെ 8- 10 വയസ്സ് തോന്നിക്കുന്ന കൊച്ചുമകനും കടയിൽ വന്നു. കുട്ടിക്ക് മിട്ടായ് വേണം  എന്ന് പറയുന്നത് എന്റെ ഉപബോധമനസ്സിൽ ഞാൻ കേട്ടു. ഞാൻ പിന്നെയും റോണിയോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു. "എനിക്ക് നാലെണ്ണം വേണം", ആ കുട്ടി പറഞ്ഞു. എന്റെ ശ്രദ്ധ സുഖിയനിൽ നിന്ന് കുട്ടിയിലേക്ക്‌ മാറി. "മൂന്നെണ്ണം എന്ന് പറഞ്ഞല്ലേ നീ എന്റെ കൂടെ വന്നേ?" വല്യമ്മ ചെറിയ ദേഷ്യത്തോടെ പറഞ്ഞു . "നാലെണ്ണം വേണം..." അവന്റെ മുഖം വാടി . "ഇതെല്ലാം 50 പൈസേടെ അല്ലെ?", വല്യമ്മ ചോയ്ച്ചു. "ഉം...", കുട്ടി മൂളി. "എന്നാ നാലെണ്ണം പിടിച്ചോ , ഇനി വീട്ടിലേക്കു പോ", വല്യമ്മ ഗൌരവത്തോടെ പറഞ്ഞു. ആ കുട്ടി മിട്ടായി നാലും ഇറുക്കിപ്പിടിച്ച കയ്യ് ഉയർത്തിപ്പിടിച്ചു കൊണ്ട്, വിജയശ്രീലാളിതനായി, നിറഞ്ഞ മുഖത്തോടെ, സ്വർഗ്ഗം കിട്ടിയാലെന്ന

ഹംസചരിതം - An Ode to 'Quintel Hamsa'

ഹംസചരിതം - An Ode to 'Quintel Hamsa' ക്വിന്റെൽ  ഹംസ  എന്നും ആള് ട്രെണ്ടി ട്രെണ്ടി  ആയിരുന്നു.  ഞാൻ യു പി സ്കൂളിൽ പഠിക്കുമ്പോഴാണ് അങ്ങേരെ ആദ്യമായി ശ്രദ്ധിക്കുന്നത്. കൂടരഞ്ഞി അങ്ങാടിയിലെ മേജർ ചുമട്ടുതൊഴിലാളി. നീല ഷർട്ടും ചുവന്ന തോർത്തും ഏതെങ്കിലും മുഷിഞ്ഞ കൈലിമുണ്ടും ഇട്ടു ചാക്കുകെട്ടുകൾ കയറ്റിറക്ക് ചെയ്യുന്ന സംഘത്തിലെ മേജർ മഹാദേവൻ. നൂറു കിലോ  ഭാരമുള്ള,  സാധനങ്ങൾ നിറച്ച ചാക്കുകൾ പോലും പുഷ്പം പോലെ ലോറിയിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കൊണ്ടാണ് അയാളെ 'ക്വിന്റെൽ ' ഹംസ എന്ന് വിളിക്കുന്നതെന്ന് അക്കാലത്ത് ഏതോ കൂട്ടുകാരൻ പറഞ്ഞു. അപ്പോഴാണ് 'ക്വിന്റെൽ' എന്ന വാക്ക് തന്നെ ഞാൻ കേൾക്കുന്നത്. കൂടരഞ്ഞിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വ്യക്തിത്വങ്ങളിൽ ഒരാളാണ്, ആക്ച്വലി  രണ്ടാമനാണ്, ഹംസക്ക. ആദ്യത്തെ സ്ഥാനം എതിരില്ലാതെ കീരൻ അഥവാ കീരാപ്പിക്കാണ്. കൂടരഞ്ഞി അങ്ങാടിയിലെ സുപരിചിത മുഖങ്ങളിൽ രാഷ്ട്രീയക്കാരും അച്ചന്മാരും മാഷുമാരും സ്പോർട്ട്സുകാരും തരികിടപിള്ളേരും ഒക്കെയുണ്ടെങ്കിലും ഇവരായിരിക്കും ഏറ്റവും ഫേമസ്. കീരാപ്പി കൂടരഞ്ഞിയിൽ  എന്താ ചെയ്തിരുന്നതെന്ന് ഇപ്പഴും