സ്വർഗ്ഗം


ഞാനും റോണിയും ഉപ്പുസോഡ കുടിക്കാൻ അടുത്തുള്ള കടയിൽ പോയി.
കടയിലെ ചില്ലുകൂട്ടിൽ ഇരുന്ന സുഖിയൻ നോക്കി അത് കഴിക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചിരിക്കുന്ന സമയം. റോണി എന്തോ പറയുന്നു. ഞാൻ കേൾക്കുന്നുണ്ടെങ്കിലും ശ്രദ്ധ സുഖിയനിൽ. (ക്ഷമിക്കൂ റോണീ ).
ആ സമയം ഒരു വല്യമ്മയും അവരുടെ 8- 10 വയസ്സ് തോന്നിക്കുന്ന കൊച്ചുമകനും കടയിൽ വന്നു. കുട്ടിക്ക് മിട്ടായ് വേണം  എന്ന് പറയുന്നത് എന്റെ ഉപബോധമനസ്സിൽ ഞാൻ കേട്ടു. ഞാൻ പിന്നെയും റോണിയോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു.

"എനിക്ക് നാലെണ്ണം വേണം", ആ കുട്ടി പറഞ്ഞു.
എന്റെ ശ്രദ്ധ സുഖിയനിൽ നിന്ന് കുട്ടിയിലേക്ക്‌ മാറി.
"മൂന്നെണ്ണം എന്ന് പറഞ്ഞല്ലേ നീ എന്റെ കൂടെ വന്നേ?" വല്യമ്മ ചെറിയ ദേഷ്യത്തോടെ പറഞ്ഞു .
"നാലെണ്ണം വേണം..." അവന്റെ മുഖം വാടി .

"ഇതെല്ലാം 50 പൈസേടെ അല്ലെ?", വല്യമ്മ ചോയ്ച്ചു.
"ഉം...", കുട്ടി മൂളി.
"എന്നാ നാലെണ്ണം പിടിച്ചോ , ഇനി വീട്ടിലേക്കു പോ", വല്യമ്മ ഗൌരവത്തോടെ പറഞ്ഞു.

ആ കുട്ടി മിട്ടായി നാലും ഇറുക്കിപ്പിടിച്ച കയ്യ് ഉയർത്തിപ്പിടിച്ചു കൊണ്ട്, വിജയശ്രീലാളിതനായി, നിറഞ്ഞ മുഖത്തോടെ, സ്വർഗ്ഗം കിട്ടിയാലെന്ന വണ്ണം സന്തോഷത്തോടെ അവിടെ നിന്ന് ഓടി പോയി.



രണ്ടു രൂപയുടെ സ്വർഗ്ഗം...


Comments

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്