(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

(എനിക്കു  വേണ്ടാത്ത) കൂട്ടുകാരൻ 



കുഞ്ഞുനാൾ മുതലെൻ കൂടെയുണ്ടവൻ
നിഴലുപോൽ,
എനിക്ക് തെല്ലുമിഷ്ട്ടമില്ലാത്തൊരെൻ കൂട്ടുകാരൻ.


ഏറെ നാൾ ശ്രമിച്ചിട്ടുമൊരൊഴിയാബാധപോൽ
മണലുപോൽ,
മഞ്ഞുപോലെൻ തലയിലുണ്ടവൻ പേർ 'താരൻ'.


നിഷ്ടൂരതന്ത്രങ്ങളേറെപ്പയറ്റി ഞാ-
നെങ്കിലും,
വിഫലമീ എണ്ണയും ഷാമ്പുവും മറ്റും.


പിരിയുവാനേറെയുത്സാഹമുണ്ടെനി-
ക്കെന്നാകിലുമവനോ,
പറയുന്നു പോകില്ല ഞാനെന്നും നിൻ പ്രിയ കൂട്ടു'താരൻ'!


Comments

Popular posts from this blog

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്