Posts

Showing posts from 2017

നൂറ്... പേര് നൂറ്

Image
"ഞമ്മക്കും ചിലത് പറയാനുണ്ട്" "എനിക്ക് കേക്കണ്ട!" "എന്നാ ചെവി പൊത്തിക്കള... പലിശക്ക് പണം കൊടുക്കുന്ന മാമാന്റെ ആട്ടും തുപ്പും സഹിച്ചിട്ട് ഞമ്മളിവിടെ കഴിയാ... എന്തിന്? മൈമുനെനെ മറ്റാരും തട്ടിക്കൊണ്ടുപോകാണ്ടിരിക്കാൻ. ശമ്പളമില്ല... നല്ലൊരു ഷഡ്ഢി വാങ്ങാൻ ഉള്ള പൈസ പോലും അയാള് തരൂല... സഹിക്ക്യാ." ------------------------------- "ഈ അവസ്ഥയിൽ എനിക്ക് എന്ത് സഹായമാണ് വേണ്ടതെന്ന് നിനക്കൂഹിച്ചൂടെ?" "ഊഹിക്കാ... ആദ്യം കെടക്കാനൊരു സ്ഥലം... പിന്നൊരു പണി" "അതെ" "രണ്ടും നടക്കൂല" "നൂറേ!" "മോനെ അപ്പുക്കുട്ടാ, ഞമ്മള് തല ചായക്കണതെവിടാന്നറിയാ നെനക്ക്? ഡാ അങ്ങോട്ട് നോക്ക്, ആ ജൂസ് കടേടെ പിന്നിലൊരു മറയുണ്ട്. അവിടെയൊള്ളോരു ബെഞ്ചിലാ." "നല്ല വീതിയുള്ള ബെഞ്ചാണോ?" ------------------------------- "ഇനി നമ്മളെന്തു ചെയ്യൂടാ?" "നമ്മളോ? ഇനിക്കെന്താ കൊയപ്പം? രണ്ടായിരം റുപ്യേന്റെ പണി, മോട്ടോർ സൈക്കിള്, താമസിക്കാൻ സ്ഥലം, എല്ലാണ്ടല്ലോ. ഞമ്മക്കെന്താ ള്ളത്? മാമേം പോയി, മൈമുനേം പോയി, കയ്യിലാണെങ്കി

ഗോവചരിതം - ട്രിപ്പ്‌കഥ

Image
ഗോവചരിതം - ട്രിപ്പ്‌കഥ ആമുഖം എന്റെ പ്രിയപ്പെട്ട സുഹൃത്ത് സെപ്റ്റംബറിൽ കല്യാണം കഴിക്കാൻ പോകുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു, "ഓഗസ്റ്റിൽ നിന്റെ മനസ്സമ്മത്തിന് വരുന്ന സമയം എന്റെ ഓഫിസിൽ ഉള്ള കുറച്ചു പേർ ഗോവക്കു പോണ്. എന്നോട് ചോദിച്ചു വരുന്നുണ്ടോന്നു, ഞാൻ ഇല്ലാന്ന് പറഞ്ഞു." കേട്ടപാതി അവൻ, "എടാ, നമുക്കൊന്നു പോയാലോ?" ഞങ്ങൾ രണ്ടും ഗോവ കണ്ടിട്ടില്ല. "ശെരി, പൊയ്ക്കളയാം" എന്നു ഞാൻ. പിന്നെ ഒരു രണ്ടു മൂന്നു ദിവസം എപ്പോ, എങ്ങനെ, ലീവ് എത്ര ബാക്കി, എന്നുള്ള ചർച്ചകൾ ആയിരുന്നു. അങ്ങനെ അവസാനം ജൂലൈ രണ്ടാം വാരം, ഗോവയിൽ മൺസൂൺ അഥവാ ഓഫ് സീസൺ ആയ മുഹൂർത്തം കുറിച്ചു ഞങ്ങൾ അതുറപ്പിച്ചു. പോകുന്നതിന് ഒരു രണ്ടാഴ്ച മുമ്പ് കുറേ ഇന്റർനെറ്റ് പരതലിന് ശേഷം ഒരു Airbnb റൂം ബുക്ക് ചെയ്തു - 700 ക./ദിവസം. GSTക്കു മുൻപുള്ള നികുതി അടക്കം 1800 ക. രണ്ടു ദിവസത്തേക്ക്. പിന്നെ ദിവസങ്ങൾ എണ്ണിയെണ്ണി കാത്തിരിപ്പ്. ആമുഖത്തിന് ഇവിടെ അന്ത്യം. ഗോവചരിതം - ഒന്നാം ദിവസം ഹൈദരാബാദിൽ നിന്നു ഞാനും ബാംഗ്ലൂരിൽ നിന്നു അവനും തലേ ദിവസം ബസ്സിൽ പുറപ്പെട്ടു.