Posts

Showing posts from 2014

പോലീസ് വാർത്തകൾ

പോലീസ് വാർത്തകൾ  07 ഡിസംബർ  2014  (പരേഡ്, കാക്കി, ലാത്തിച്ചാർജ്, സല്യൂട്ട്, ജലപീരങ്കി മൊണ്ടാഷ് with കമ്മിഷണർ തീം മ്യുസിക്) സ്റ്റുഡിയോ:  "നമസ്കാരം, പോലീസ് ടിവി വാര്തത കളിലേക്ക് വീണ്ടും സ്വാഗതം,  കേരളത്തിൽ അങ്ങോളമിങ്ങോളം  വ്യാപകമായിക്കൊണ്ടിരിക്കുന്ന ചുംബനസമരതെക്കുറിച്ചുള്ള വാര്ത്തയാണ് ഇനി. കോഴിക്കോട്  ഇന്ന് നടന്ന സമരത്തെക്കുറിച്ച് നമ്മോടു സംസാരിക്കുവാൻ പോലീസ് ടിവി പ്രതിനിധി ശ്രീമാൻ കോണ്സ്റ്റബിൾ  കുട്ടൻപിള്ള ഇപ്പോൾ നമ്മോടൊപ്പം ലൈനിലുണ്ട്... മിസ്റ്റർ കുട്ടൻപിള്ള, നിങ്ങള്ക്ക് കേൾക്കാമോ? നിങ്ങൾ ലൈനിലുണ്ടോ?" കുട്ടൻപിള്ള : "ഹലോ സർ, ഞാൻ ഇവിടെ തന്നെ ഉണ്ട്. വളരെ ഉദ്വേഗജനകമായ കാര്യങ്ങളാണ് കോഴിക്കോട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ചുംബനസമരമെന്ന  പേരില് പട്ടണത്തിന്റെ പല ഭാഗത്തും ചില സദാചാരവിരുദ്ധമൂരാച്ചികൾ  ചുംബിച്ച് കേരളത്തിന്റെ   ക്രമസമാധാനനിലയും ബാക്കിയുള്ളവന്റെ വരട്ടു ചൊറിയും തകര്ക്കാൻ ശ്രമിച്ചു, അതിനെ വളരെ ശക്തമായ രീതിയിൽ തന്നെ ഞാൻ അടങ്ങുന്ന പോലീസ് സംഘം നേരിടുകയാണ്. ഏതു വിധേനയും ഇവന്മാരെ ഒരു പാഠം പഠിപ്പിക്കാതെ ഇവിടുന്നു പോകരുതെന്നാണ് മുകളിൽ നിന്നുള്ള നിര്ദേശം. ഓവർ

ഹാപ്പി ഈസ്റ്റര്‍!

ഹാപ്പി ഈസ്റ്റര്‍! ഈസ്റ്റര്‍- അമ്പത് ദിവസം ഇറച്ചീം മീനും മുട്ടേം എന്നിങ്ങനെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതൊക്കെ ഉപേക്ഷിച്ചു കാത്തിരുന്നു പാതിരാത്രി പള്ളിയില്‍ പോയി അൾത്താരബാലനായും അല്ലാതെയും കുര്‍ബാനേം കണ്ടു പ്രാർത്ഥിച്ചു അത് കഴിഞ്ഞു പുലർച്ചെ കോഴീം ബീഫും കപ്പേം അപ്പോം സ്റ്റ്യുവും (പോർക്കിറച്ചി ഉണ്ടേലും ഞാൻ കഴിക്കില്ലായിരുന്നു, ഒരു മാതിരി മീനൊന്നും എനിക്കിഷ്ട്ടമല്ല) ഒക്കെ കഴിച്ചു എല്ലാർക്കും ഹാപ്പി ഈസ്റ്റര്‍ ആശംസിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെപ്പിന്നെ കുർബാന കാണൽ പള്ളിക്കുള്ളിൽ നിന്ന് പള്ളിയുടെ പുറത്ത് നടേലായി. പിന്നെ അത് അപ്പ്രത്തുള്ള മതിലിന്റെ വക്കത്തും കാലക്രമേണ താഴെ പാർക്ക് ചെയ്തിരിക്കുന്ന ഏതേലും നാട്ടുകാരുടെ ജീപ്പിനുള്ളിലും ആയി. അപ്പോഴും തീറ്റക്രമത്തിന് മാറ്റം ഉണ്ടായില്ല. ഹാപ്പി ഈസ്റ്റര്‍ തന്നെ. പിന്നെയും കാലം ചെന്നു... എന്ത് ഈസ്റ്റര്‍, എന്തുട്ട് ക്രിസ്മസ് എന്നൊക്കെയായി. അനുഷ്ഠാനം പോലെ വല്ലപ്പോഴും പള്ളീ പോവും, വല്ലപ്പോഴും... ആ അതൊക്കെ തന്നെ (നെടുവീർപ്പ്!). ഇപ്പ്രാവശ്യവും ഏതാണ്ടങ്ങനെ... സാധാരണ ഏതൊരു ദിവസവും പോലെ  ഈസ്റ്റര്‍; വല്യ പ്രത്യേകത ഒന്നും തോന്നീല്ല. എന്തുട്ട്

KSRTC കഥകൾ

Image
KSRTC കഥകൾ (പല കഥകളുണ്ട്... അതിൽ മൂന്നെണ്ണം) 1. സൂപ്പർ ഗാഡി എവിടെ നിന്നോ എങ്ങോട്ടോ ഞാൻ പോകുന്നു (സ്ഥലം മറന്നു പോയി... തിരോന്തോരം  ടു  എറണാകുളം ആണെന്ന് തോന്നണു). പോകുന്ന വഴിക്ക് രണ്ടു ഭായിമാർ വണ്ടിയിൽ കയറി... (ഉത്തര ഭാരതത്തിൽ നിന്നുള്ള പ്രൊലിട്ടെറിയറ്റ് തൊഴിലാളികളെ അങ്ങനെ വിളിക്കനാണല്ലോ നമ്മൾ മുതലാളി മലയാളീസിന് ഇപ്പൊ ഇഷ്ടം). ചുള്ളനായ, ഈയിടെ PSC പാസ്സായി എന്ന് തോന്നിക്കുന്ന,  നമ്മുടെ ksrtc കണ്ടക്ടർ അവരുടെ കയ്യിൽ നിന്ന് കാശ് വാങ്ങി ടിക്കറ്റ്‌ കൊടുത്തു, ബാക്കിയും കൊടുത്തു. കാശ് എണ്ണി നോക്കിയ അവരുടെ മുഖം വാടി... (ഇനിയുള്ള സംഭാഷണം സബ്റ്റ്യ്റ്റിൽ  ഇല്ലാത്ത ഹിന്ദിയിലാണ്... ഹിന്ദിയറിയാവുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ ഭാവിയിൽ പിടിച്ചു നിൽക്കണമെങ്കിൽ അത് വേണം) ഒരാള് ചോദിച്ചു: സർ, സോ റുപിയെ ദിയെ ഥെ... സൈന്തീസ് ഹി വാപസ് മിലാ... കണ്ടക്ടർ : കറക്റ്റ് ഹൈൻ ഭായ്... ടിക്കറ്റ്‌ ചെക്ക്‌ കരോ.. അയാള്: ബസ് ദോ ലോഗ് ഹി ഹൈൻ നാ? ഉധർ തക് ഇത്നാ ക്യൂ ഹൈൻ ? കണ്ടക്ടർ: യെ super fast ഹൈൻ... അയാള്: ക്യാ സൂപ്പർ? എല്ലാം കേട്ടോണ്ട്‌ പുറകിൽ ഇരുന്ന മറ്റൊരു ഭായ് ഇടയ്ക്കു കയറി... "അരെ യാർ, യെ ഗാഡി സ