പോലീസ് വാർത്തകൾ

പോലീസ് വാർത്തകൾ 

07 ഡിസംബർ  2014 


(പരേഡ്, കാക്കി, ലാത്തിച്ചാർജ്, സല്യൂട്ട്, ജലപീരങ്കി മൊണ്ടാഷ് with കമ്മിഷണർ തീം മ്യുസിക്)

സ്റ്റുഡിയോ:  "നമസ്കാരം, പോലീസ് ടിവി വാര്തത കളിലേക്ക് വീണ്ടും സ്വാഗതം,

 കേരളത്തിൽ അങ്ങോളമിങ്ങോളം  വ്യാപകമായിക്കൊണ്ടിരിക്കുന്ന ചുംബനസമരതെക്കുറിച്ചുള്ള വാര്ത്തയാണ് ഇനി.

കോഴിക്കോട്  ഇന്ന് നടന്ന സമരത്തെക്കുറിച്ച് നമ്മോടു സംസാരിക്കുവാൻ പോലീസ് ടിവി പ്രതിനിധി ശ്രീമാൻ കോണ്സ്റ്റബിൾ  കുട്ടൻപിള്ള ഇപ്പോൾ നമ്മോടൊപ്പം ലൈനിലുണ്ട്... മിസ്റ്റർ കുട്ടൻപിള്ള, നിങ്ങള്ക്ക് കേൾക്കാമോ? നിങ്ങൾ ലൈനിലുണ്ടോ?"

കുട്ടൻപിള്ള : "ഹലോ സർ, ഞാൻ ഇവിടെ തന്നെ ഉണ്ട്. വളരെ ഉദ്വേഗജനകമായ കാര്യങ്ങളാണ് കോഴിക്കോട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ചുംബനസമരമെന്ന  പേരില് പട്ടണത്തിന്റെ പല ഭാഗത്തും ചില സദാചാരവിരുദ്ധമൂരാച്ചികൾ  ചുംബിച്ച് കേരളത്തിന്റെ   ക്രമസമാധാനനിലയും ബാക്കിയുള്ളവന്റെ വരട്ടു ചൊറിയും തകര്ക്കാൻ ശ്രമിച്ചു, അതിനെ വളരെ ശക്തമായ രീതിയിൽ തന്നെ ഞാൻ അടങ്ങുന്ന പോലീസ് സംഘം നേരിടുകയാണ്. ഏതു വിധേനയും ഇവന്മാരെ ഒരു പാഠം പഠിപ്പിക്കാതെ ഇവിടുന്നു പോകരുതെന്നാണ് മുകളിൽ നിന്നുള്ള നിര്ദേശം. ഓവർ."

സ്റ്റു: "ക്രമസമാധാനം പുനസ്ഥാപിക്കുവാൻ ഒരു പറ്റം രാഷ്ട്രസേവകന്മാർ നിങ്ങളെ സഹായിക്കുന്നു  എന്ന് കേട്ടത് ശെരിയാണോ മിസ്റ്റർ കുട്ടൻപിള്ള?"

കു: "വളരെ ശ രിയാണ്‌ സർ. ആഭാസസമരം തുടങ്ങിയതും ഞങ്ങളെ സഹായിക്കാൻ സ്വമനസ്സോടെ മറ്റു സര്വതും പരിത്യജിച്ചു, അവരുടെ  നീറുന്ന പ്രശ്നങ്ങളെപ്പോലും തൃണവൽഗനിച്ച് കൊണ്ട്, ഒരു കൂട്ടം ആൾക്കാർ ജാതി മത ഭേദമന്യേ ഇവിടെ എത്തുകയുണ്ടായി. നിയമപാലനം നടത്താൻ അവരെ അനുവദിക്കണമോ എന്ന് ആദ്യം ഞങ്ങൾ ശങ്കിച്ചെങ്കിലും അവരുടെ സദുദ്ദേശവും സദാചാര പൂരിതമായ ആശയങ്ങളും, ഇന്നത്തെ കുട്ടികളാണ് നാളത്തെ സദാചാരക്കാർ എന്നതും കണക്കിലെടുത്ത് അവര്ക്ക് വേണ്ട എല്ലാ സഹായവും ഞങ്ങൾ ചെയ്തു കൊടുത്തു. ഓവർ."

സ്റ്റു: "ഇതിനിടയിലും ചിലര് വിജയകരമായി ചുംബിച്ചു എന്ന് ചില ദ്രിശ്യങ്ങൾ കാട്ടി അവകാശവാദങ്ങൾ വരുന്നുണ്ടല്ലോ മിസ്റ്റർ കുട്ടൻപിള്ള, ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?"

കു: സത്യമായും ഇല്ല സർ, ഞാൻ അവിടെ ഉണ്ടായിരുന്നു. അവരുടെ ചുണ്ടുകൾ കൂട്ടി മുട്ടി  വിപ്ളവാത്മകമായ സ്ഫോടനം അവിടെ ഉണ്ടാകുന്നതിനു മുന്നേ ധീരന്മാരായ നാലഞ്ചു പോലീസ് സഹോദരങ്ങൾ അവരുടെ പല്ലും നഖവും ഉപയോഗിച്ച് അവരെ കീഴ്പ്പെടുത്തി സർ. പ്രചരിക്കുന്ന ദ്രിശ്യങ്ങൾ photoshop ആവാനാണ് സാധ്യത. Visuals can be deceiving എന്നതാണ് ദൃശ്യം സിനിമയുടെ tagline എന്ന് ഓര്മ്മിപ്പിക്കുന്നു. ഓവർ.

സ്റ്റു: മറ്റെന്തെങ്കിലും പറയാനുണ്ടോ മിസ്റ്റർ കുട്ടൻപിള്ള?

കു: ഉണ്ട് സർ. ഇനിയും ഇത്തരം ക്രമസമാധാന സദാചാര പ്രശ്നങ്ങൾ എവിടെ നടന്നാലും അറിയിച്ചാൽ മതി, അപ്പൊ എത്തി സഹായിക്കാം എന്നും, ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇക്കൂട്ടരെ കൊന്നു കൊലവിളിക്കാമെന്നും നല്ലവരായ രാഷ്ട്ര സേവകർ ഇപ്പോൾ ഉറപ്പു തന്നിരിക്കുന്നു. ഇനി എന്തേലും ഉണ്ടേൽ അറിയിക്കാം സർ. ഇപ്പോൾ കോഴിക്കോട്  നിന്നും ക്യാമറമാൻ വാനരസേനാത്തലവൻ  ഗുണ്ട് ഷിജുവിനോടും ഓഡിയോക്കാരൻ സുടാപ്പി 'ഫ്രീക്' ഷഫാസിനോടും ഒപ്പം കോണ്സ്റ്റബിൾ  കുട്ടൻപിള്ള, പോലീസ് ടിവി, ഓവർ ആൻഡ്‌ നോട്ടൌട്ട്!

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്