Posts

Showing posts from March, 2011
പ്രതീക്ഷിച്ചതും പ്രതീക്ഷിക്കേണ്ടതും: ഒരനുഭവം ഞങ്ങള്‍ നടന്നു. പരിചയമില്ലാത്ത വഴികളിലൂടെ. ഊടുവഴികളിലൂടെ. കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായ് മാറിയ, നാറുന്ന,  ഭീമന്‍ കുഴികളുള്ള റോഡുകളിലൂടെ. സോഡിയം വേപ്പര്‍ വിളക്കുകളുടെ അരണ്ട മഞ്ഞവെളിച്ചവും ഒരു പണിയുമില്ലാതെ ഞങ്ങളെപ്പോലെ കറങ്ങി നടക്കുന്ന പട്ടികളുടെ കുരയും മാത്രം. ലക്‌ഷ്യം, ഒരു ബുദ്ധവിഹാരം. കേട്ടറിവ് മാത്രമുള്ള സ്ഥലം. ഗൂഗിള്‍ മാപ്പും ഒരു ബൂര്‍ഷ്വാ-ലാപ്പ്ടോപ്പുകാരിയുമാണ് ആശ്രയം. (ലാപ്പ്ടോപ്പിന്‍റെ  മൊതലാളീ, എന്നെ തല്ലല്ലേ!) മറ്റൊരു ബുദ്ധവിഹാരം കണ്ട ഓര്‍മയുണ്ട്. അതുകൊണ്ട് ദൂരെനിന്നേ വിഹാരത്തിന്‍റെ സ്വര്‍ണഗോപുരങ്ങളും അലങ്കാരപണികളും ഞങ്ങളെ വരവേല്‍ക്കുമെന്നു വിചാരിച്ചു ഞാന്‍ നടന്നു. സോറി, ഞങ്ങള്‍ നടന്നു. 'T ' ആകൃതിയില്‍ റോഡ്‌ ഒരിടത്ത്‌ നിന്നു. മുമ്പില്‍ ഒരു  അമ്പലം. അതിന്‍റെ ഇടതുഭാഗത്ത്‌, മതിലിനുള്ളില്‍ ചെറിയൊരു കോണ്‍ക്രീറ്റ് കെട്ടിടവും വളപ്പില്‍ ഒരു അരളിമരവും. ഗേറ്റിനു മുന്നില്‍ അക്ഷരങ്ങള്‍ മാഞ്ഞു പോയ്കൊണ്ടിരിക്കുന്ന ഒരു ഇംഗ്ലീഷ് ബോര്‍ഡും, 'ബുദ്ധവിഹാര.' തിരികെ നടന്നപ്പോള്‍ ആലോചിച്ചു, 'സര്‍വ്വസംഗപരിത്യാഗിക്കെന്തിനാ   സ്വര്‍
മരണഭയം ചെറുപ്പം തൊട്ടേ സിനിമയിലെ അലവലാതികളായ നായകന്മാര്‍ മരണത്തെ പേടിയില്ല പേടിയില്ല എന്ന് പറയുന്നത്  കേട്ട് വളര്‍ന്നു. വലുതാകുമ്പോള്‍ അവരെപ്പോലെയാകും എന്ന് വിചാരിച്ചു ടി ഷര്‍ട്ട്‌ന്‍റെ മേലെ വേറെ ഷര്‍ട്ട്‌ ഇട്ടു കൈയും കാലും വീശി വീശി സ്റ്റൈലില്‍ നടന്നു.  ഒരേ സ്റ്റൈലന്‍ ഷര്‍ട്ട്‌ (മഞ്ഞകളര്‍) ഞാനും എന്‍റെ കൂടെപ്പിറപ്പും ഒന്നുരണ്ടാഴ്ച അലക്കാതെ ഇട്ടോണ്ട് നടന്നതോര്‍മയുണ്ട്. വില്ലന്മാര്‍ ചാവണ കാണാന്‍ നല്ല രസമായിരുന്നു. കത്തിമുനയുടെ മുന്നില്‍ നിക്കുമ്പോഴും കണ്ണിമ ചിമ്മാതെ നിക്കണ നായകകോമരങ്ങള്‍ വെറും ഉട്ടോപ്യന്‍ കോമാളികള്‍  ആണെന്ന്  ഞാന്‍ പിന്നീട് മനസ്സിലാക്കി. എനിക്ക്  മരണത്തെ ഭയമാണ്. ഞാന്‍ മരിക്കുന്നതിനെക്കാലും ഞാന്‍ അറിയുന്ന ആരെങ്കിലും മരിക്കുന്നതാണ് കൂടുതല്‍ ഭയം. വില്ലന്മാര്‍ക്കും മരണത്തെ ഭയമാണ്. നായകതെണ്ടികള്‍ കൊല്ലാറാവുമ്പോള്‍ വില്ലന്മാരുടെ പേടി മുഖത്ത് കാണാം. അവര്‍ സത്യസന്ധരാണ്. സത്യസന്ധരെ ഇഷ്ടപ്പെടണമെന്നു ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. അത് ബൈബിളിലും ഉണ്ടാവണം. അപ്പൊ എല്ലാരും വില്ലന്മാരെ മാതൃകയാക്കണം. നായകന്മാര്‍ തുലയട്ടെ!