മരണഭയം
ചെറുപ്പം തൊട്ടേ സിനിമയിലെ അലവലാതികളായ നായകന്മാര്‍ മരണത്തെ പേടിയില്ല പേടിയില്ല എന്ന് പറയുന്നത്  കേട്ട് വളര്‍ന്നു. വലുതാകുമ്പോള്‍ അവരെപ്പോലെയാകും എന്ന് വിചാരിച്ചു ടി ഷര്‍ട്ട്‌ന്‍റെ മേലെ വേറെ ഷര്‍ട്ട്‌ ഇട്ടു കൈയും കാലും വീശി വീശി സ്റ്റൈലില്‍ നടന്നു.  ഒരേ സ്റ്റൈലന്‍ ഷര്‍ട്ട്‌ (മഞ്ഞകളര്‍) ഞാനും എന്‍റെ കൂടെപ്പിറപ്പും ഒന്നുരണ്ടാഴ്ച അലക്കാതെ ഇട്ടോണ്ട് നടന്നതോര്‍മയുണ്ട്. വില്ലന്മാര്‍ ചാവണ കാണാന്‍ നല്ല രസമായിരുന്നു.
കത്തിമുനയുടെ മുന്നില്‍ നിക്കുമ്പോഴും കണ്ണിമ ചിമ്മാതെ നിക്കണ നായകകോമരങ്ങള്‍ വെറും ഉട്ടോപ്യന്‍ കോമാളികള്‍  ആണെന്ന്  ഞാന്‍ പിന്നീട് മനസ്സിലാക്കി.

എനിക്ക്  മരണത്തെ ഭയമാണ്. ഞാന്‍ മരിക്കുന്നതിനെക്കാലും ഞാന്‍ അറിയുന്ന ആരെങ്കിലും മരിക്കുന്നതാണ് കൂടുതല്‍ ഭയം. വില്ലന്മാര്‍ക്കും മരണത്തെ ഭയമാണ്. നായകതെണ്ടികള്‍ കൊല്ലാറാവുമ്പോള്‍ വില്ലന്മാരുടെ പേടി മുഖത്ത് കാണാം. അവര്‍ സത്യസന്ധരാണ്. സത്യസന്ധരെ ഇഷ്ടപ്പെടണമെന്നു ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. അത് ബൈബിളിലും ഉണ്ടാവണം. അപ്പൊ എല്ലാരും വില്ലന്മാരെ മാതൃകയാക്കണം.
നായകന്മാര്‍ തുലയട്ടെ!

Comments

  1. maranabhayavum sathyasandhathayum chilare villainmaaaraakkunnu... maranabhayam oru nimishathekk marachuvekkaan kazhivullavar naayakanum. 2aam classile paadathil paranja pole sathyasandhanaayi onnu sramichu nokkoo... evidethumennu kaanaam...

    ReplyDelete
  2. nee nthokke paranjaalum naayakanmaar moorachikalaakunnu!
    @sajith-thnx

    ReplyDelete

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്