അതിരുകളില്ലാത്ത പൂച്ച


ഞങ്ങൾ ബൈക്കിൽ വരുന്നു, ഫ്ലാറ്റിലേക്ക്. രാത്രി രണ്ടു മണി, ഉറക്കം തൂങ്ങിയാണ് വരവ്. ഫ്ലാറ്റിൽ ഞങ്ങളെ എതിരേറ്റത്  അടഞ്ഞു കിടക്കുന്ന  ഗേറ്റ്. ശ്ശെടാ, ഈ സെക്യൂരിറ്റി എവിടെ? കീ കീ കീ ... രണ്ടു മൂന്നു വട്ടം ഹോണ്‍ അടിച്ചു... അയാളെ കാണാനില്ല! മതിൽ ചാടിയാലോന്നു ഞാൻ ആലോചിച്ചു. എന്നാലും അങ്ങേരു എവിടെ പോയി... മതിലൊക്കെ ചാടണെങ്കി ബുദ്ധിമുട്ടാ! ഹോണടിച്ചു, മതിലും ഗേറ്റും അടഞ്ഞു തന്നെ.

അപ്പോൾ ഒരു പൂച്ച വന്നു, കൂളായി അകത്തു നൂണ്ടു കേറി പോയി... എന്നിട്ട് ഞങ്ങളെ ചുമ്മാ തിരിഞ്ഞു നോക്കി നിന്നു. ഞങ്ങൾ ഗേറ്റിന്റെ പുറത്തു നിന്നു. ഞാൻ പൂച്ചയെ രൂക്ഷമായി നോക്കി. ഗേറ്റ് അടഞ്ഞു കിടന്നു.സെക്യൂരിറ്റി എവിടെ? കീ കീ കീ ... കീ കീ കീ ... ഇരുളിൽ നിന്ന് അങ്ങേരു പതുക്കെ വന്നു, ഗേറ്റ് തുറന്നു.

അതിനു തൊട്ടു മുൻപേ അതിരുകളില്ലാത്ത പൂച്ച തിരിച്ചിറങ്ങി എന്നെ ഒരു നോട്ടം നോക്കി ഓടി പോയി. 

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്