യാത്ര, ഞാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


1. കിട്ടുന്ന വണ്ടിക്കു പോകാൻ നോക്കുക, ഒറ്റ-ബസ്‌ കിട്ടുമോന്നൊക്കെ നോക്കിയിരുന്നാ അവിടെ ഇരിക്കത്തെ ഒള്ളൂ!

2. എന്തേലും കഴിക്കണമെന്ന് തോന്നിയാ അപ്പോത്തന്നെ കഴിക്കുക... കാശ് നോക്കണ്ട, അത് ലൌകികമായ ഒരു മിഥ്യയാണ്‌, എന്നാൽ ഭക്ഷണം അങ്ങനല്ല, ആത്മസുഖവും ലഭിക്കും!

3. വണ്ടിയല്ല, വിശപ്പും വയറും ആണ് പ്രധാനം!

4. എങ്ങോട്ടേലും പോണേനു മുമ്പ് ആരുടേം ഉപദേശം സ്വീകരിക്കരുത് (മൂന്നു മണിക്കൂർ കൊച്ചിയിൽ തന്നെ നിന്ന് പണ്ടാരടങ്ങിയ കാര്യം ഓർക്കുക, അതൊരാളുടെ ഉപദേശഫലമാണ്, ആ സമയം കൊണ്ട് കൊല്ലത്തെത്താമായിരുന്നു )!

5. എന്തേലും ഐഡിയ തോന്നിയാൽ അപ്പൊ കുറിച്ച് വയ്ക്കുക, പിന്നെ അത് ബ്ലോഗ്‌ ആയിട്ട് എഴുതാം, ഇത് പോലെ...

 6. വന്ന വഴി മറക്കാതിരിക്കുക, പിന്നീട് ആ വഴിയെ പോകുമ്പോ ഓർക്കാം...

7. വഴിയരികിൽ കാണുന്ന ഹോട്ടെലുകളും തീയേറ്ററുകളും മനസ്സിന്റെ ജി പി എസിൽ കുറിച്ച് വക്കുക ...

8. ക്യാമറക്കും വഴിയിലെ കാഴ്ചകൾ കാണാൻ ആഗ്രഹമുണ്ട്, അതിനെ അധിക നേരം ബാഗിൽ കെട്ടിപ്പൂട്ടി വെക്കാതിരിക്കുക.

9. KSRTC എന്റെ ഉത്തമാസുഹൃത്താണ്, അത്യാവശ്യ സമയത്ത് മുങ്ങും എന്നേ ഉള്ളൂ...

10. വീഗാലാൻഡിൽ നിന്നുള്ള തിരോന്തോരം ബസ്സിനെ നമ്പരുത്... ഇന്നലെ നിന്നെ ആ ബസ്‌ പറ്റിച്ചു...

11. വിൻഡോ സീറ്റ് കണ്ടാൽ ചാടിക്കേറി ഇരിക്കുക, ഇല്ലേൽ വേറെ ആള് കേറി ഇരിക്കും!

ഇത്രേ ഉള്ളൂ...

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്