iffk 2011- ആറാം ഖണ്ഡം (6/8)

iffk 2011- ആറാം ഖണ്ഡം (6/8)




വളരെ സംഭവബഹുലമായിരുന്നു ദിവസമായിരുന്നു അന്ന്. മൂന്നു പടങ്ങളെ കണ്ടുള്ളൂ... 'At the end of it all', 'In the name of Devil', and 'Akam.' പക്ഷെ, സന്തോഷവാനായി... വളരെയധികം... 


ആദ്യത്തെ പടം കണ്ടു കഴിഞ്ഞു അടുത്തതിനു ക്യു നിന്നപ്പോള്‍ ഞങ്ങടെ (എന്‍റെയും താരയുടെയും) പുറകില്‍ നിന്ന താടിയുള്ള, ബുദ്ധിജീവി ലുക്കുള്ള ആള്‍ എന്‍റെ ക്യാമറയെ പറ്റി ചോദിച്ചു. ഞാന്‍ പറഞ്ഞു കൊടുത്തു. അയാള്‍ അയാള്‍ടെ സോണി ക്യാമറ എനിക്ക് കാണിച്ചു തന്നു, എന്നിട്ട് അതിന്‍റെ ഗുണഗണങ്ങളെപറ്റി പറഞ്ഞു, എന്നിട്ട് എന്‍റെ പേര് ചോദിച്ചു. ഞാന്‍ പുള്ളിയുടെയും. "സണ്ണി ജോസഫ്‌", i am a cinematographer." പുള്ളി പറഞ്ഞു. "Oh, shit!" (ഞാന്‍ രണ്ടു ദിവസം മുന്‍പ് പുള്ളിയെപ്പറ്റി ഒരു ആര്‍ട്ടിക്കിള്‍ വായിച്ചതേ ഉണ്ടായിരുന്നുള്ളൂ...പിറവി, നിഴല്‍കുത്തു തുടങ്ങി ഒട്ടേറെ സിനിമകളില്‍ വര്‍ക്ക്‌ ചെയ്തു... 11 ഭാഷകളില്‍ സിനിമകള്‍, ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന മനുഷ്യന്‍......) അത് കഴിഞ്ഞുള്ള ഒരു രണ്ടു മൂന്നു മിനിട്ട് എന്‍റെ മുഖം കാണണ്ടതായിരുന്നെന്നു  താര പിന്നെ പറഞ്ഞു... പുള്ളീടെ കൂടെയിരുന്നാ ആ പടം കണ്ടത്. 


ഇനി ആ പടം... ഭീകരം... ഭയങ്കര ഒരു ഫീലിംഗ്... 'In the name of the devil' പേര് കേട്ടാലെ അറിയില്ലേ? സിസ്റ്റെര്മാര്‍ക്ക് പ്രാന്ത് പിടിച്ചാല്‍ ഇങ്ങനേം ഉണ്ടോ? ഹോ! superb film!


അന്ന് ഉച്ച കഴിഞ്ഞു ഒരു പടോം കണ്ടില്ല, വൈകിട്ടും.. ഒരു കറക്കത്തിന്‌ പോയി... തിരോന്തോരം എഞ്ചിനീയറിംഗ് കോളേജ്, വേളി ബീച്ച് അങ്ങനെ.. 


'അകം' കാണുക, അതായിരുന്നു പിന്നത്തെ മെയിന്‍ ലക്‌ഷ്യം... കിഴക്കേക്കോട്ടയില്‍ ബസ്സിറങ്ങി.. അവിടെ 'അറബീം ഒട്ടകോം പി മാധവന്‍ നായരും' എന്ന സിനിമയുടെ പ്രോമോഷനായി മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍ ഒരു പരിപാടി വെച്ചിരിക്കുന്നു അവിടെ... ലാലേട്ടന്‍ വരുന്നു അവിടെ.. എന്നാപ്പിന്നെ ഒന്ന് കണ്ടേക്കാം... അങ്ങട് പോയി... ലാലേട്ടന്‍ ഉടനെ വരും എന്ന് അവ്ടെയുണ്ടായിരുന്ന മിമിക്രിക്കാരന്‍ അനൌണ്‍സ് ചെയ്യുന്നുണ്ടായിരുന്നു.. സമയം ആറര, എട്ടരക്കാ എന്‍റെ പടം.. അത് കൊണ്ട് കുഴപ്പമില്ല.. ഫാന്‍സ്‌ ആള്‍ക്കാര്‍ തിങ്ങി നിറഞ്ഞിരിക്കുന്നു, സ്റ്റേജ് കാണാനില്ല മര്യാദക്ക്... ശേ! പതുക്കെ ഇടതു വശത്തൂടെ പോകാന്‍ നോക്കി. ക്യാമറ കണ്ടതും അവിടെ കാവല് നിന്ന ആള്‍ക്കാര്‍ കയറ്റി വിട്ടു.. ഹിഹി.. ഹഹ.. സ്റ്റേജ്ന്‍റെ തൊട്ടു താഴെ... ഇടക്ക് പ്രിയദര്‍ശനും എം ജി ശ്രീകുമാറും കയറി വന്നിട്ട് പോയി... ലാലേട്ടന്‍ ഉടനെ വരും എന്ന് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കുന്നുണ്ടായിരുന്നു... ഏഴരയായി... പാവം മിമിക്ക്രിക്കാരന്‍, അവന്‍ മടുത്തു... എട്ടുമണി ആയി... വരുമോ? എന്‍റെ പടം മിസ്സാകുവോ?  എട്ടേകാലായി... പണ്ടാരം... നിക്കണോ പോണോ? എട്ടേ ഇരുപതു... കോപ്പ്! എട്ടേ ഇരുപത്തഞ്ചു... പോട്ട് പുല്ല്! ഞാന്‍ ഇറങ്ങിപ്പോയി... (മോഹന്‍ലാലല്ലേ, ഇതിനു മുമ്പും കണ്ടിട്ടുണ്ട്... നഷ്ട്ടബോധല്ല്യ ) ഞാന്‍ ഓട്ടോ പിടിച്ചു കൈരളിയിലേക്ക് വിട്ടു.. അകം കണ്ടു...


പടം എനിക്കിഷ്ടായി... കഴിഞ്ഞപ്പോള്‍ കുറേപ്പേര്‍ കൈയ്യടിച്ചു, ഞാനും... കുറേപ്പേര്‍ കൂവി... പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോ യക്ഷിയായ്ട്ടഭിനയിച്ച അനുമോള്‍ മുന്‍പില്‍ നില്‍ക്കുന്നു. "ചേച്ചി, ഒരു ഫോട്ടോയെടുത്തോട്ടെ?" സമ്മതിച്ചു... പിന്നെ, ഞാന്‍ കൂടെ നിന്ന് ഒരു പടമെടുത്തു... ഹഹഹ... ഹുഹുഹു... അങ്ങനെ ആ സംഭവബഹുലകോലാഹലമായ ദിവസം തീര്‍ന്നു... 

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്