iffk 2011- രണ്ടാം ഖണ്ഡം (2/8)

iffk 2011- രണ്ടാം ഖണ്ഡം  (2/8)


ഈ എഴുത്ത് പരിപാടി എനിക്കിഷ്ടായി... ഉറക്കത്തിന്‍റെ ആവിര്‍ഭാവത്തിലൂടെയുള്ള ഒരു അലംഭാവം മാത്രമേ പ്രശ്നമുള്ളൂ. പോട്ടെ, ഉറക്കമല്ലെ,  വരും, പോകും... ഫെസ്റ്റിവല്‍ ഇനി അടുത്ത കൊല്ലമേ ഉള്ളൂ. ഞാന്‍ എഴുതും.
ഇനി ഇന്നത്തെ സംഭവവികാസങ്ങള്‍...


ഹാ, ആദ്യമേ പറയട്ടെ, എന്‍റെ പടം ഇന്നത്തെ തിരോന്തോരം മെട്രോ മനോരമയില്‍ വന്നു. ഹിഹി... ഹഹ... (കാണാന്‍ ഒരു ലുക്കുണ്ടാന്നെയുള്ളൂ, അഹങ്കാരത്തിനും ജാടക്കും ഒരു കുറവുമില്ല.ഹിഹി.. )


നാല് സിനിമ കണ്ടു. 'Delhi in a day', 'The Painting Lesson', 'Dreams of Elibidi' ('എലിപിടി' അല്ല, എലിബിടി), Jean Gentil.
നാലും ഇഷ്ടായി. 


വയനാട്ടിലെ ലൊക്കേഷന്‍  ശെരിയാവൂലാ, ഒരുപാട് നൂലമാലകളുണ്ട് എന്നൊക്കെ ഒരു സിനിമാക്കാരന്‍ 10 മീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കുമാര്‍ ഫോണില്‍ വിളിച്ചു പറയണ കേട്ടു.


ആദ്യമായി മേളയുടെ 'ഫ്രീ' ഓട്ടോയില്‍ കയറി. കൈരളി മുതല്‍ കലാഭവന്‍ വരെ. സത്യം പറയാല്ലോ, ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ പതിവ് പോലെ കാശിനു പെഴ്സിലേക്ക് കൈ പോയി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ നടന്നു നീങ്ങി... "ഈ പരിപാടി കൊള്ളാം..."


ഉച്ചക്ക് കൈരളിയുടെ മുന്‍പില്‍ സമരം. 'ആദിമധ്യാന്തം' എന്ന സിനിമ പ്രദര്‍ശിപ്പിക്കണം. ചെറുപ്പക്കാരനായ സംവിധായകന്‍ ഷെറി പടത്തിന്‍റെ നായകനെ മടിയില്‍ ഇരുത്തി മാധ്യമങ്ങളോട് സംസാരിച്ചു. കുറെ ആര്‍ക്കാര്‍ അയാടെ കൂടെ മുദ്രാവാക്യം വിളിച്ചു. പാവം അഞ്ചാറു വയസ്സുള്ള നായകന്‍ പൈയ്യന്‍സ് പേടിച്ചിരിപുണ്ടായിരുന്നു, ഇതെല്ലാം കണ്ട്!


മേല്പറഞ്ഞ സമരത്തില്‍ സംവിധായകന്‍റെ പുറകിലായി മൊത്തത്തില്‍ 'പാമ്പായ' ഒരു താടിക്കാരന്‍ ചേട്ടന്‍ വളരെ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഞാന്‍ കുറച്ചു ഫോട്ടോ എടുത്തു. മീഡ്യക്കാര്‍ വീഡിയോ എടുത്തു. ചേട്ടന്‍ ഒട്ടും വിട്ടു കൊടുക്കുന്നുണ്ടായിരുന്നില്ല. ('പാംബേട്ടന്‍' വൈകിട്ട് അതിലും ആവേശത്തോടെ കൈരളിയുടെ വാതില്‍ക്കല്‍ ചെരിഞ്ഞു കിടന്നു കൂര്‍ക്കം വലിച്ചു നിദ്ര കൊള്ളുന്നുണ്ടായിരുന്നു. ) 


'The painting lesson' എന്ന ചിലിയന്‍ സിനിമയുടെ സംവിധായകന്‍ അയാളുടെ പടത്തിന് തീയറ്റര്‍ ഫുള്ളായത് കണ്ട് അത്ഭുതപെട്ടു! (ഹൃദയാഘാതം വരാഞ്ഞത് ഭാഗ്യം).... കേരളജനതയെക്കുറിച്ച് അയാള്‍ പരസ്യമായി അഭിമാനം കൊണ്ടു!നമ്മുടെ നാട്ടില്‍ അടൂരിന്‍റെ പടത്തിന് കിട്ടുന്ന അതെ സംഖ്യയായിരിക്കും  അയാള്‍ക്ക്‌ സ്വന്തം നാട്ടിലും കിട്ടുന്നതെന്ന് പാവത്തിന് അറിഞ്ഞൂടെന്നു തോന്നുന്നു. 


അവസാനം കണ്ട Jean Gentil എന്ന പടം സ്വല്‍പ്പം സ്ലോ ആയിരുന്നെങ്കിലും അതിലെ geography എന്നെ അദ്ഭുതപ്പെടുത്തി. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും  ഹെയ്തിയിലും പിടിച്ച പടം.  ഒരു കറുത്തവര്‍ഗ്ഗക്കാരനെ പിടിച്ചു കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ ഷൂട്ട്‌ ചെയ്ത പോലെ! തെങ്ങും പുഴയും കാടും കുന്നുകളും തോപ്പുകള്‍ക്കിടയിലെ നാട്ടുവഴികളും, കടലും നാട്ടുമാങ്ങയും എന്തിന്, കമ്മ്യുണിസ്സ്റ്റ് പച്ച വരെ ഉണ്ടായിരുന്നു. അതിലെ നായകന്‍ മാങ്ങ ചപ്പിത്തിന്നുന്ന രണ്ടു മിനിറ്റ് നീളമുള്ള സീന്‍ എന്‍റെ ക്ഷമ കെടുത്തി, വിശപ്പ്‌ കൊളുത്തി!


തിരികെ വന്നപ്പോള്‍ ഏഴു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ചന്ദ്രഗ്രഹണം മിസ്സായി എന്നറിഞ്ഞു. ചന്ദ്രനല്ലേ, ഗ്രഹിക്കും, പോകും... അടുത്ത കൊല്ലം കാണാം (ചന്ദ്രനൊക്കെ എന്തുമാവാമല്ലോ!).ഈ ഏഴു കൊല്ലത്തിന്‍റെ കണക്കു പോലെ വേറെന്തെങ്കിലും ഉടനെ വരും, വരാതെവിടെ പോവാന്‍!


നാളെയും നേരത്തെ എഴുന്നേക്കണം എന്ന ആഗ്രഹത്തോടെ വിട... ഗുഡ് നൈറ്റ്!


PS: ഇന്ന് വായ്നോക്കീല്ലെന്നു കരുതണ്ടാ... നോക്കി... നന്നായ് നോക്കി... 

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്