iffk 2011- ഒന്നാം ഖണ്ഡം (1/8)

iffk 2011- ഒന്നാം ഖണ്ഡം (1/8)

അങ്ങനെ, എന്‍റെ രണ്ടാമത്തെ ഫിലിം ഫെസ്ടിവല്‍ തൊടങ്ങി. വല്യ വല്യ സംഭവങ്ങളാണ് നടക്കുന്നത് ഇപ്പ്രാവശ്യം... കഴിഞ്ഞ തവണത്തെക്കാള്‍ രണ്ടായിരം പേരെങ്കിലും കൂടുതല്‍... (കേരളത്തില്‍ ബുദ്ധിജീവികളുടെയും മീഡിയ പിള്ളേരുടെയും എണ്ണം കൂടി എന്ന് മനസ്സിലാക്കാം). ആദ്യത്തെ ദിവസത്തെ, ഓര്‍മയില്‍ നിന്ന ചില കാര്യങ്ങള്‍ പറയാം...

  • ഒടുക്കത്തെ തിരക്ക് കാരണം bookletഉം ഫെസ്റ്റിവല്‍ സഞ്ചിയും വാങ്ങാനുള്ള 'ക്യു' വിന്‍റെ അറ്റത്തെത്തിയപ്പോളെക്കും ആദ്യത്തെ പടം തുടങ്ങി.  ആദ്യത്തെ പ്ലാന്‍ അരിപ്പൊടിയായി!
  • മേല്പറഞ്ഞ 'ക്യു' വിന്‍റെ അറ്റത്തെത്തിയപ്പോള്‍ മേല്പറഞ്ഞ അതെ സാധനങ്ങള്‍ തീര്‍ന്നു പോയി എന്ന് അവിടുണ്ടായിരുന്ന തടിച്ച, കുള്ളനായ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞു. വാതില്‍ അടച്ചു. 
  • മേല്പറഞ്ഞ സാധനങ്ങള്‍ വരും എന്ന് പ്രതീക്ഷിച്ചു അവിടെ വായിനോക്കി നിന്നു. ഒന്നും വന്നില്ല. പക്ഷെ  ദേഷ്യം വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുന്ന് വേറെ തിയറ്ററിലേക്ക് പോയി. 
  • മേല്പറഞ്ഞ 'തീര്‍ന്നു പോകല്‍' സംഭവം അവിടെയും വൈകുന്നേരത്തെ ഉദ്ഖാടനത്തിനും പ്രതിഷേധത്തിനു കാരണമായി... പ്ലക്കാര്‍ഡുകള്‍ ഉണ്ടായിരുന്നു വൈകിട്ട്. 
  • വായിനോക്കി.
  • മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ പ്ലക്കാര്‍ടുകാര്‍ കാണികളുടെ ഒരു ഭാഗതി വന്നു നിന്നു. മുഖ്യമന്ത്രിയുടെ അടുത്തായിരുന്ന തൊണ്ണൂറു ശതമാനം മീഡിയ ആള്‍ക്കാരും അപ്പ്രതോട്ടു ഓടി. കാണണ്ട കാഴ്ചയായിരുന്നു! മുഖ്യന്‍ ചമ്മി!
  • മന്ത്രി V S ശിവകുമാര്‍ 'ചലച്ചിത്ര മേളക്ക് തിരശ്ശീല വീണിരിക്കുന്നു' എന്ന് പറഞ്ഞു. ഉദ്ഖാടന പ്രസംഗത്തില്‍...!!! ഹാഹഹാ... കൊറെപ്പേര്‍ കൂവി... ഞാനും...
  • വായിനോക്കി. പ്രത്യേകിച്ച് പൂച്ചെണ്ട് കൊടുക്കാന്‍ വന്ന തരുണീമണികളെ. 
  • സുകുമാരി സംസാരിച്ചില്ല. സങ്കടായി.
  • മീഡിയ ഫോട്ടോഗ്രാഫര്‍മാര്‍  എന്നില്‍ അസൂയ ഉണ്ടാക്കി... എല്ലാരുടെം അടുത്ത് പോയി സൂം ലെന്‍സില്‍ ഫോട്ടോ എടുക്കണ്!
  • കഥകളി ഉണ്ടായിരുന്നു. 'ദുശ്ശാസനവധം'. തകര്‍പ്പന്‍! ആദ്യായ്ട്ടാ യൂത്ത് ഫെസ്ടിവലിനല്ലാതെ കഥകളി കാണുന്നത്... പൊളപ്പന്‍! 
  • ഇതിനിടയില്‍ ഞാന്‍ അതിര്‍വരമ്പുകള്‍ മറികടന്നു VIP സീറ്റിംഗ് സ്ഥലത്തെത്തി. എന്‍റെ ക്യാമറ കണ്ടിട്ട് ഏതെങ്കിലും മീഡിയ തെണ്ടി ആണെന്ന് വിചാരിച്ചാവാം, ആരും ഒന്നും ചോദിച്ചില്ല. കൊറേ ഫോട്ടോ എടുത്തു. കഥകളീം, ജയാ ബച്ചനും, ഓം പൂരിയും, അടൂരും... 
  • തിരിച്ചു ഇറങ്ങിയപ്പോള്‍  താടിനീട്ടിയ, കുളിക്കുന്ന ലക്ഷണങ്ങള്‍ കാണാത്ത, ഒരു ബുദ്ധിജീവി സായിപ്പ് റോഡിന്‍റെ വശത്ത് കൈയും നീട്ടി ലിഫ്റ്റ്‌ ചോദിക്കുന്ന കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ പുള്ളി ഒരു രാജാവിനെപ്പോലെ ബൈക്കില്‍ കയറി പോയി... ഞാന്‍ നടന്നു പോയി. 
  • വായിനോക്കീല്ല. ഒമ്പതര... കേരളമാണ്, ആ നേരത്ത് വഴിയില്‍ പെണ്ണുങ്ങള്‍ വംശനാശം സംഭവിച്ച നിക്രിഷ്ടജീവികളാകുന്നു!!! ആമേന്‍! 
(ഇനി ഇതിനു ബാക്കി ഖണ്ഡങ്ങള്‍ ഉണ്ടാവുമോ ഇല്ലയോ എന്നെനിക്കറിഞ്ഞൂടാ...)

Comments

  1. ബാക്കി ഖണ്ഡങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്