iffk 2011- നാലഞ്ചു ഖണ്ഡം (നാലും അഞ്ചും 4,5/8)

iffk 2011- നാലഞ്ചു ഖണ്ഡം (നാലും അഞ്ചും 4,5/8)


ഈ രണ്ടു ദിവസങ്ങളിലെ സംഭവങ്ങള്‍ ഒന്നിച്ചു എഴുതണ്... ഒന്നിനും ഇപ്പൊ സമയല്യ.. രാവിലെ ശടപടെ എന്നെഴുന്നേറ്റു ഇറങ്ങണം... ഈയിടെയായി ഉറക്കം കൊറവാ. 


ഇന്നലെ...


'Will' എന്നൊരു ബ്രിട്ടിഷ് പടം നല്ല ഇഷ്ടായി. ഫുട്ബോളിനെ കുറിച്ചാണ്. 'Future lasts forever' എന്നാ ഒരു ടര്കിഷ് പടത്തിന് പോയി.. നല്ല സുഖമായ്ട്ടു ഒറങ്ങി...  ബോറ് പടം! അത് മേളക്ക് മത്സരവിഭാഗത്തില്‍ കേറ്റിയവനെ  തല്ലിക്കൊല്ലണം! പത്രത്തിലും ഉണ്ടായിരുന്നു... നിലവാരം തീരെയില്ല എന്ന്. സിനിമകള്‍ കാണാനുള്ള മൂഡ്‌ മൊത്തം നശിപ്പിച്ചു!


ഈജിപ്തിലെ വിപ്ലവത്തെ കുറിച്ചുള്ള ഒരു ഡോകുമെന്ററി നല്ലതായിരുന്നു. ടൈറ്റില്‍ തന്നെ കൊള്ളാം- Tahrir 2011: The Good, the bad and the politician. ആര്‍ക്കെങ്കിലും കിട്ടുവാനെ കണ്ടോ.


രാത്രി ജാപ്പനീസ്‌ ഹൊറര്‍ പടങ്ങള്‍ കാണാന്‍ പോയി... അയ്യേ! ഇതൊക്കെയാണോ ഹൊറര്‍? ഇതിലും ഭേദം മലയാളത്തിലെ വെള്ളസാരിയുടുത്ത പ്രേതങ്ങളാ! ഛെ! കൊറേ സമയം പോയി... നാലെന്നതില്‍ മൂന്നെണ്ണം കണ്ടിട്ട് ഇറങ്ങിപോന്നു. തിരിച്ചു വന്നു, തിന്നു, കിടന്നു. 


ഇന്ന്... 


ആദ്യം കണ്ട ഈജിപ്തില്‍ നിന്നുള്ള Asmaa എന്ന പടം ഞാന്‍ ആര്‍ക്കും recommend ചെയ്യും... കിടിലന്‍! ഇങ്ങനെ വേണം സിനിമ എടുക്കാന്‍... ആ Future lasts forever'ന്റെ സംവിധായകന്‍ കണ്ടു പഠിക്കട്ടെ!


'സെങ്കടല്‍' എന്ന തമിഴ് ചിത്രം കാണണമെന്ന് ഇന്നലെതോട്ടു പ്ലാന്‍ ചെയ്തതാ... ഇന്ന് അവര്‍ സ്ക്രീനിംഗ് ക്യാന്‍സല്‍ ചെയ്തു... വിഷമമായി... ഒരു ഫ്രഞ്ച് പടം കണ്ടു തൃപ്തിയടഞ്ഞു...

കൊറേ കോലാഹലങ്ങള്‍ക്ക് ശേഷം 'ആദിമധ്യാന്തം' ഇന്ന് പ്രദര്‍ശിപിച്ചു. ഒടുക്കത്തെ തിരക്ക് കാരണം കേറാന്‍ പറ്റീല്ല... അതിന് ബാക്ക് അപ്പ് ആയി വച്ചിരുന്ന 'ബോഡി' എന്ന പടവും തിരക്ക് കാരണം മൊടങ്ങി.. പിന്നെ, ഒരു ബോറന്‍ ഡോകുമെന്ററി കണ്ടു. 


രാത്രി ന്യൂസ് കണ്ടപ്പോള അറിഞ്ഞേ.. മോഹന്‍ലാല്‍ വന്നിരുന്നു, കൈരളിയില്‍... ഛെ! മിസ്സ്‌ ആയി... 


വൈകിട്ട് 'the colours ഓഫ് the mountains ' എന്ന ആദം കണ്ടു... ഭാഗ്യത്തിന് സീറ്റ്‌ കിട്ടി... തറ വരെ ഹൌസ്ഫുള്‍! അവടേം നിറഞ്ഞ സദസ്സ് കണ്ടു സംവിധായകന്‍ വണ്ടറടിച്ചു... ഇവന്മാരുടെ ഒരു കാര്യം! 


വേറൊരു ഫുട്ബോള്‍ ഡോകുമെന്ററി കണ്ടു ദിവസത്തെ കറക്കം തീര്‍ത്തു. ഇപ്പൊ എഴുതണ്... ഇനി ഒറക്കം... ഹ്വാ.... ഹ്വാ.... goodnite!

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്