iffk 2011- മൂന്നാം ഖണ്ഡം (3/8)

iffk 2011- മൂന്നാം ഖണ്ഡം (3/8)
 രാവിലെ എട്ടേകാലിനു വീട്ടില്‍ നിന്നിറങ്ങിയതാ...  രാത്രി പന്ത്രണ്ടേ മുക്കലായി തിരിച്ചു വന്നപ്പോ... പതിനാറു മണിക്കൂര്‍! ഹോ! ഒരു പരുവമായി. (ഞാന്‍ മെലിയുമെന്ന ശുഭാപ്തിവിശ്വാസം ഇപ്പഴും ഉണ്ട്.)  കുറെ സംഭവങ്ങളുണ്ടായ ഒരു ദിവസം.  വല്യ കോമെടിയോടെ തൊടങ്ങി യക്ഷിക്കഥയില്‍  അവസാനിച്ചു. 
അഞ്ചു സിനിമകള്‍ കണ്ടു. അല്ല, നാലേമുക്കാല്‍... ഒരെണ്ണം ഭയങ്കര നല്ലതായത്‌ കൊണ്ടും ഞങ്ങള്‍ക്ക് കഥയിലെ ചോദ്യമില്ലായ്മ മനസ്സിലായത്‌ കൊണ്ടും, ബോറടിക്കാത്തകൊണ്ടും ഇറങ്ങിഅപ്പോന്നു! (ആരെങ്കിലും ജപ്പാനില്‍ നിന്നുള്ള Hanezu കാണാന്‍ പ്ലാന്‍ ചെയ്യുന്നെങ്കില്‍ ഒരപേക്ഷ.... പോകരുതേ.... പോകരുതേ... )ബാക്കി കണ്ട സിനിമകള്‍ 'Black Blood', 'Two Escobars', 'A Stone's throw away' പിന്നെ 'ഭാര്‍ഗവിനിലയം!' 
ആദ്യം കണ്ട ബ്ലാക്ക്‌ ബ്ലഡ്‌ എന്ന പടം ഒരു മണിക്കൂര്‍ എങ്കിലും കഥ  നഷ്ടപ്പെടാതെ തന്നെ കട്ട്‌ ചെയ്യാമായിരുന്നു. പടത്തിനു കമന്റ്‌ അടിച്ചു ചിരിച്ചു മടുത്തു. ഒരു ജ്യുറിതള്ളക്കു രണ്ടു തവണ സീറ്റ്‌ മാറി ഇരിക്കേണ്ടി വന്നു. 
ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പടത്തിന്റെ ഹാങ്ങ്‌ ഓവര്‍ തീര്‍ക്കാനാണ് Hanezu കാണാന്‍ പോയത്. പടം തൊടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോലും ഒന്നും സംഭവിക്കാത്തത് കൊണ്ട് ഞങ്ങള്‍ ഇറങ്ങിപ്പോയി. തൊലിഞ്ഞ പടം!
ഇന്നും ഉച്ചക്ക് സമരമുണ്ടായി... വിഷയം അറിഞ്ഞൂടാ. 2  മണിക്ക് പ്രകാശ് രാജിന്‍റെ ഒരു പരിപാടി ഉണ്ടായിരുന്നു. എല്ലാരും മോശം ചോദ്യങ്ങളാ ചോദിച്ചേ... ഞാനും.
വൈകിട്ട് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള മൊബൈല്‍ തട്ടുകടയില്‍ കേറി പൊറോട്ട കഴിച്ചു! കൊറേ കാലമായുള്ള ആഗ്രഹമായിരുന്നു. 
(ഭയങ്കര ഉറക്കം വരുന്നു. ബാക്കി രാവിലെ എഴുതാം.) 
..... ....... ........ ....... .....
(പിറ്റേ ദിവസം രാത്രി എഴുതുന്നത്‌)
മൂന്നാം ഖണ്ഡത്തിന്റെ അവസാനം ഞാന്‍ രാത്രി ഷോ 'ഭാര്‍ഗവിനിലയം' കാണാന്‍ പോയി. ഇത് വരെ കിട്ടാത്ത ഒരു തീയറ്റര്‍ അനുഭവമായിരുന്നു! അത്രേം പഴയ ഒരു പടം, അതും പ്രേതപ്പടം! കൊറേ നാളായി ഇത് കാണാനുള്ള ആവേശത്തിലായിരുന്നു. മധുവിന്റെയും നസീറിന്റെയും അടൂര്‍ ഭാസിയുടെയും ഭാര്‍ഗവിയായ നിര്‍മലയുടെയുമൊക്കെ ഇന്‍ട്രോടക്ഷന് നല്ല കൈയ്യടി ആയിരുന്നു. എന്നാല്‍ ഇവരെക്കാലുമൊക്കെ കാണികള്‍ ആവേശം കാട്ടിയത് കുതിരവട്ടം പപ്പുനിന്റെ വരവിനാണ്, കയ്യടി, ആര്‍പ്പുവിളി, വിസിലടി!
മധു 'ഏകാന്തതയുടെ അപാരതീരം...' എന്ന് പാടിയപ്പളും നസീര്‍ 'താമസമെന്തേ വരുവാന്‍...' എന്ന് പാടിയപ്പളും ഒക്കെ ഒരു പ്രത്യേക സുഖമുണ്ടായി മനസ്സില്‍... പക്ഷെ, നമ്മുടെ യക്ഷിയായ ഭാര്‍ഗവി ഊഞ്ഞാളിന്മേലിരുന്നു വെള്ള സാരിയുടുത്തു "പൊട്ടിത്തകര്‍ന്ന കിനാവ്‌ കൊണ്ടൊരു..." എന്ന് പാടി തോടന്ഗ്യപ്പോലെക്കും സകല കണ്ട്രോളും പോയി... എന്‍റെ രോമാകൂപങ്ങളൊക്കെ അട്ടെന്ഷന്‍ ആയി സല്യൂട്ട് അടിച്ചു നിന്ന്! രണ്ടു മൂന്നു മിനിറ്റ് രോമാഞ്ചം, ഒടുക്കത്തെ രോമാഞ്ചം! 
ഇത്രേ ഉള്ളൂ തല്‍ക്കാലം... ഇന്ന് നാലാം ദിവസം കഴിഞ്ഞു.. ഇന്നത്തെ കാര്യങ്ങള്‍ എഴുതാനുള്ള ആരോഗ്യം ഇല്ല ഇപ്പൊ. രാവിലെ തന്നെ ഐഡിയും ബാഗും തൂക്കി  തെണ്ടാനിറങ്ങണം... നിര്‍ത്തുവാ...
 

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്