iffk 2011- ഏഴാം ഖണ്ഡം (7/8)

iffk 2011- ഏഴാം ഖണ്ഡം (7/8)


പതിവ് പോലെ രാവിലെ എട്ടരയോടെ പോയി. ഒരു ചേട്ടന്‍ ലിഫ്റ്റ്‌ തന്നത് കൊണ്ട് സമയത്തിന് എത്തി. ഇറാനിയന്‍ സിനിമയായ 'Facing Mirrors' ആയിരുന്നു ആദ്യം കണ്ടത്... നല്ല പടം.. ദിവസത്തിന്‍റെ തുടക്കം തന്നെ നന്നായി...


പിന്നെ, ലീന മണിമേഖല സംവിധാനം ചെയ്ത 'സെങ്കടല്‍' എന്ന പടം കണ്ടു... അതും കൊള്ളാം.. കുറെ കഷ്ട്ടപ്പെട്ടിട്ടുണ്ട്... പിന്നെ, തമിഴ്നാട്ടില്‍ അത് നിരോധിച്ചതില്‍ അത്ഭുതമില്ല എന്ന് മനസ്സിലായി.. ജയലളിതേം കരുണാനിധിയേം വിജയകാന്തിനേം ഒക്കെ അണ്‍സെന്‍സേട് തെറി വിളിച്ചാല്‍ പിന്നെ അത് റിലീസ് ചെയ്യുമോ? 


ഉച്ച കഴിഞ്ഞു 'Body' എന്ന ടര്‍ക്കിഷ് പടം കാണണമെന്ന് ഉറപ്പിച്ചിരുന്നു. മേളയിലെ ഏറ്റവും തിരക്ക് കൂടിയ പടം കണ്ടില്ലേല്‍ മോശമല്ലേ? അത് കൊണ്ട് നട്ടുച്ചക്ക്, പടത്തിന് രണ്ടു മണിക്കൂര്‍ മുന്‍പേ അവിടെ മുന്‍പില്‍ തണലത്തു പോയിരുന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ തിരക്ക് തുടങ്ങി... രണ്ടരക്ക് വോളണ്ടിയര്‍മാര്‍  സഹികെട്ട് വാതില്‍ തുറന്നു... ഇടിച്ചും ഇടി കൊണ്ടും അകത്തു കയറി സീറ്റ് പിടിച്ചു.. പത്തു മിനിട്ടിനുള്ളില്‍ ബാല്‍ക്കണിയിലെ സ്റ്റെപ്പുകളടക്കം ഫുള്‍ !!! ഗെസ്റ്റിനു സീറ്റ് വയ്ക്കാന്‍ വോളണ്ടിയര്‍മാര്‍ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു... പടം തുടങ്ങുന്നതിനു മുന്‍പ് സംവിധായകന്‍ മൂന്നു തവണയും നിറഞ്ഞ സദസ്സ് തന്ന കാണികള്‍ക്ക് നന്ദി പറഞ്ഞു... കുറെ സീനുകളുണ്ട് എന്ന തോന്നലാണ് കൂടുതല്‍ ആള് ഉണ്ടാവാനുള്ള കാരണം... പക്ഷെ, അങ്ങനെയൊന്നും ഇല്ലായിരുന്നു...  പടം നന്നായിരുന്നു...ഞാന്‍  അതിനാണ് വോട്ട് ചെയ്തത്... വളരെ നല്ല കഥ.. വളരെ നല്ല മെയ്ക്കിംഗ്... പടം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ പുറത്തു ഭയങ്കര സമരം.. ഏതോ വോളണ്ടിയര്‍ ഏതോ പെണ്ണിനെ ഉപദ്രവിച്ചത്രേ, ആ ബഹളത്തിനിടയില്‍...


മുടങ്ങാതെ എല്ലാ ദിവസവും എന്തെങ്കിലും സമരമുണ്ടായിരുന്നു ഇപ്പ്രാവശ്യം... ഇതില്‍ എന്തോ ചീഞ്ഞു നാറുന്നില്ലേ?


കോംഗോയില്‍ നിന്നുള്ള 'viva riva' ആണ് പിന്നെ കണ്ടത്... ഒരു gangster പടം... അടിപൊളിയായിരുന്നു! പടം കഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കുകേം ആര്‍പ്പുവിളിക്കേം ചെയ്തു!


'The Cat Vanishes' എന്ന മത്സര പടമാണ് അന്ന് അവസാനം കണ്ടത്.. തുടക്കത്തിലേ 'Please switch off your mobile phone and do not give away the climax' എന്ന് എഴുതിയ പടം... ഒരു psychological പടം.. ക്ലൈമാക്സ്‌ നന്നായിരുന്നു.. (എന്താണെന്ന് ഞാന്‍ പറയൂലാ... ) ചെറിയ പടമായത് കൊണ്ട് നേരത്തെ വീട് പറ്റി... 

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്