മാറ്റുവിന്‍ ചട്ടുകങ്ങളെ!

മാറ്റുവിന്‍ ചട്ടുകങ്ങളെ!


എല്ലായിടത്തും ചവറായിരുന്നു.
അതിന്‍റെ നാറ്റത്തോട്  എല്ലാരും പൊരുത്തപ്പെട്ടു ജീവിച്ചു. 
ആര്‍ക്കും നാറ്റം ഇഷ്ടമായിരുന്നില്ല. 
പക്ഷെ നാറ്റം എല്ലാരുമായി ഇഴുകിച്ചേര്‍ന്ന് ജീവിച്ചു.
ചിലര്‍ ഉണര്‍ന്നു. 
അവര്‍ പറഞ്ഞു, "ഇത് ശരിയല്ല, വിപ്ലവം വേണം."
ചിലര്‍ ഏറ്റുപിടിച്ചു. രണ്ടു നാലായി, നാല് എട്ടായി.
"വിപ്ലവം വേണം."

വിപ്ലവമായാല്‍ അതിനൊരു മുദ്രാവാക്യം വേണ്ടേ? അതും വന്നു. 
"രാജ്യം എഗൈന്‍സ്റ്റ് നാറ്റം."
"തൊപ്പിക്കാരന്‍ നമ്മുടെ നേതാവ്."
"ഞാന്‍ തൊപ്പിക്കാരന്‍." 
(സാധാരണ തൊപ്പി വച്ച തൊപ്പിക്കാരന്‍, അങ്ങനെ 
തൊപ്പിയില്ലാത്തവരുടെ നേതാവായി)

പലര്‍ക്കും ആവേശം, പലര്‍ക്കും എതിര്‍പ്പ്. 
കൂടുതല്‍ പേര്‍ക്കും നിസംഗത. എനിക്കും. 

തൊപ്പിക്കാരന്‍റെയും ശിങ്കിടികളുടെയും ശബ്ദം എല്ലാടത്തും എത്തി.
"ഞങ്ങള്‍ ആര്‍ക്കും എതിരല്ല. നാറ്റത്തിനു മാത്രം എതിരാണ്, നാറ്റം മാറ്റണം."

"മുനിസിപാലിറ്റി ശരിയല്ല, ഉണരണം, നാറ്റം മാറ്റണം."

വേറെ ഗതിയില്ലാതെ മിനിസിപാലിറ്റി ചവറു മാറ്റാന്‍ തീരുമാനിച്ചു.
"പ്ലീസ്, കുറച്ചു സമയം തരണം."
"തരാം. ഞങ്ങള്‍ ആര്‍ക്കും എതിരല്ല. നിങ്ങള്‍ക്കും!,"
തോപ്പിക്കാരനും ശിങ്കിടികളും ശൊല്ലി.

കുറച്ചു നാള്‍ ശബ്ദങ്ങളില്ല.
നാറ്റം ഉണ്ടായിരുന്നു. 
മുനിസിപാലിറ്റി പുതിയ തൂപ്പുകാരെ എടുക്കാന്‍ സമയമായി.
അന്നേരം തൊപ്പിക്കാരന് വെളിപാടുണ്ടായി. 
അങ്ങേരു പറഞ്ഞു,
"തൂപ്പുകാരെ എടുക്കണ്. നമ്മള്‍ മുനിസിപാലിറ്റിക്കെതിരാണ്, 
അവര്‍ അങ്ങനെ സുഖിക്കണ്ട!"

ചില ശിങ്കിടികള്‍ ചോദിച്ചു,
"നമ്മള്‍ ആര്‍ക്കും എതിരല്ലെന്നല്ലേ അങ്ങ് പറഞ്ഞിരുന്നത്?"
മറ്റു ശിങ്കിടികള്‍ അവരോടു ചൊടിച്ചു,
"സ്റ്റഡി ക്ലാസുകള്‍ മര്യാദക്ക് അറ്റന്‍ഡ് ചെയ്യാത്തകൊണ്ടാ 
നിങ്ങളിങ്ങനെ പറയണേ, 
കൂട്ടത്തിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്!"

സംശയാലുക്കള്‍ ഇറങ്ങിപ്പോയി.

തൊപ്പിക്കാരനും ബാക്കി ശിങ്കിടികളും പറഞ്ഞു,
"നാറ്റമാണ് പ്രധാനം. ഞങ്ങള്‍ ആര്‍ക്കും എതിരല്ല,
മുനിസിപാലിറ്റിയൊഴികെ!"

"ജയ്‌ തൊപ്പിക്കാരന്‍!"
"ഞാന്‍ തൊപ്പിക്കാരന്‍!"
"നാറ്റം മാറ്റണം!"
"മുനിസിപാലിറ്റി മൂര്‍ദാബാദ്!"
"ജയ്‌ തൊപ്പിക്കാരന്‍!"

ഇതെല്ലാം നടന്നു.
പക്ഷെ, തോപ്പിക്കാരനും ശിങ്കിടികളും അറിയാത്ത 
ഒരു കാര്യമുണ്ടായിരുന്നു. 

തൊപ്പി നാറി തുടങ്ങിയിരുന്നു!


PS :  'അനിമല്‍ ഫാം' എഴുതിയ മഹാനായ ആ സാഹിത്യകാരനെ ഞാന്‍    നമിക്കുന്നു. പന്നികളും മനുഷ്യരും അവസാനം ഒന്ന് തന്നെ എന്നയാള്‍ എന്നെ പഠിപ്പിച്ചു.

Comments

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്