കുഴിരോദനം

കുഴിരോദനം
(കേരളജനതയോട് നാടെങ്ങുമുള്ള കുഴികള്‍ക്ക് പറയാനുള്ളത്)  

പ്രിയമുള്ളവരേ, 

വീണ്ടുമൊരു മഴക്കാലം!  
ഭരണം മാറി. 
കേരളം ഇനി അതിവേഗം, 
ബഹുദൂരം മാറുമെന്നാണ് 
കാലാവസ്ഥാപ്രവചനം.

ഓര്‍മ്മയുണ്ടോ കഴിഞ്ഞ മഴക്കാലം?
ഓര്‍മ്മയുണ്ടോ ഞങ്ങളെ? 
ഓര്‍മ കാണില്ല, എങ്ങനെ ഓര്‍മ കാണും?
ഭരണം മാറിയില്ലേ?

ഭരണം നിശ്ചയമായും മാറി. 
കഴിഞ്ഞ മഴക്കാലം! എന്തൊക്കെയായിരുന്നു!!!
കേരളസംസ്ഥാനത്തുള്ള കുഴികളത്രയും
സര്‍ക്കാരിന്‍റെ കണക്കിലുണ്ടായിരുന്നു. 
ആടിയുലഞ്ഞു പോകുന്ന ആനവണ്ടികളുടെ
പുറകെ നടന്നായിരുന്നു കണക്കെടുപ്പ്!

വീണ്ടുമൊരു മഴക്കാലം!  
ഭരണം മാറി. 
പഴയ കര്‍മോത്സുകതയൊന്നും ആര്‍ക്കും 
ഇല്ലെന്നു തോന്നുന്നു. 
ഞങ്ങള്‍ അവഗണിക്കപ്പെടുന്നു.
സംവരണം ഇല്ലാത്ത ഒരു ഭൂരിപക്ഷമാണ് ഞങ്ങള്‍,
എന്നിട്ടും ആര്‍ക്കും വേണ്ട! 

വീണ്ടുമൊരു മഴക്കാലം... 
ഞങ്ങളുടെ അംഗബലം  കാണിക്കാനുള്ള സമയമായി! 
വിപ്ലവം ജയിക്കട്ടെ! 

PS : എല്ലാരും അപ്പം തിന്നുന്ന തിരക്കിലാ,
        ആര്‍ക്കു വേണം കുഴി! 




Comments

  1. "മുരടന്‍സ്വാമി....
    നമസ്ക്കരമുണ്ട് കേട്ടോ .........(എങ്കില്‍ ഇവിടെ വെച്ചിട്ട് സ്ഥലം വിട്ടൊളു..... എന്നായിരിക്കുമോ മറുപടി ?????????? കാരണം സ്വമിയൊരു മുരടന്‍ ആണെല്ലോ......!!), നമസ്ക്കാരം മാത്രമല്ല ഇത്തിരി , അഭിപ്രായവും ............ വിരോധം കാണില്ലലോ അല്ലെ ?മുരടന്‍ സ്വാമിയ്ക്ക് ...........സുഖമല്ലേ ?കുഴികളുടെ സെന്സെസ് എടുത്തിരുന്നോ? , ഞാന്‍ വെറുതെ ചോദിച്ചെന്നെ ഉള്ളു കേട്ടോ .. അല്ല മാഷേ ,'സംവരണം ഇല്ലാത്ത ഒരു ഭൂരിപക്ഷമാണ് ഞങ്ങള്‍,'-എന്നാ ഒരു രോദനം കേട്ടു ,സംവരണം മുഴുവന്‍ കൈപറ്റുന്നത്‌ ന്യൂനപക്ഷം ആണല്ലോ അതിനാല്‍ ഈ കാരിയത്തിലും പതിവ് തെറ്റിക്കേണ്ട !! -" സര്‍ക്കാര്‍ കാര്യം മുറപോലെ ........ നടക്കട്ടെ ". പിന്നെ....... കേരളത്തിലെ കുഴികള്‍ എല്ലാം ചെറു തടാകങ്ങള്‍ ആയി മാറിയത് സ്വാമി കണ്ടില്ലേ ? മഴയത്ത്‌ മുഉടിപ്പുതച്ചു ഇരിക്കുവാന്നോ? " 'കേരളത്തിലെ റോഡുകളില്‍ കുഴികള്‍ഇല്ല' എന്ന് പ്രഖ്യാപിച്ച മന്ത്രി കൈയുംകഴുകി പോയി ......... ഇനി ഇപ്പോള്‍ ആ കുഴികളില്‍ ആരെയെങ്കിലും ചാടിയ്ക്കകാന്‍ പറ്റുമോഎന്ന ഗവേഷണങ്ങള്‍ പലതും നടക്കുന്നുണ്ട് സ്വാമിയും ആ കൂടെകുടിയ്ക്കോ ....ദേഷ്യം വരുന്ണ്‌ടോ? അടിയനോട്‌ പരിഭവം അരുത്കേട്ടോ ....സത്യംപറയാമല്ലോ ഒരു മുരടന്‍ സ്വാമിയ്ക്ക് ചേര്‍ന്ന ഭാഷയിലല്ല അങ്ങ് സംസരിച്ചതെങ്ങിലും മൊത്തത്തില്‍ ,ഈ രോദനം കൊള്ളാം .....

    ReplyDelete
  2. നമോവാകം... ഞാന്‍ അത്ര വല്യ മൊരടനോന്നുമല്ല എന്നാദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ... നല്ലവരായ എന്‍റെ കൂട്ടുകാര്‍ എനിക്ക് സംഭാവന ചെയ്ത പേരാ.. അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം... പഞ്ചായത്ത് റോഡില്‍ പുരനിറഞ്ഞു കിടന്ന കുഴികളാണ് എന്നെ എഴുതാന്‍ പ്രചോദിപ്പിച്ചത്... ഇന്നലെ കോഴിക്കോട് പട്ടണത്തില്‍ കുറെ തടാകങ്ങള്‍ കാണുകയുണ്ടായി... നമ്മുടെ പട്ടണങ്ങളിലെ റോഡുകളില്‍ ജലഗതാഗതം തുടങ്ങാനുള്ള ഒരു പദ്ധതി മന്തിമാര്‍ക്ക് സമര്‍പ്പിക്കാന്‍ ഇപ്പോള്‍ തിരോന്തോരത്താണ്... കൊച്ചി മെട്രോ പദ്ധതിയില്‍ ട്രെയിനുകള്‍ ഒഴിവാക്കി വള്ളങ്ങള്‍ ഉള്‍പെടുത്താനുള്ള ഒരടിയന്തിര നിവേദനവുമുണ്ട്...

    ReplyDelete
  3. hai moradanswami.................y r u silent?new topics kittiyille?
    ee India maharajathu topicsinum panjamo????????

    ReplyDelete
  4. inspiration vallappozhume kittooo... hehe

    ReplyDelete

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്