ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ


2008ൽ ഞാൻ ഹൈദരാബാദിൽ പഠിക്കാൻ തുടങ്ങുമ്പോൾ അവിടുത്തെ IMAXൽ ഉണ്ടായിരുന്ന പടമായിരുന്നു The Dark Knight. 72 അടി പൊക്കവും 95 അടി നീളവുമുള്ള ആ അദ്‌ഭുത സ്ക്രീൻ പരിചയപ്പെടാൻ കുറച്ചു കാലം എടുത്തു. പിന്നീട് ഡാർക്ക് നൈറ്റ് കണ്ടു കണ്ടു വട്ടായപ്പോൾ എന്റെ ഏറ്റവും വലിയ വിലാപം എന്തുകൊണ്ട് ഞാൻ അന്നത് കണ്ടില്ല എന്നായിരുന്നു.

ഇഫ്ളുവിൽ അഞ്ചു കൊല്ലത്തെ പഠനം കഴിഞ്ഞു  ഏതോ ഒരു കൊല്ലമാണ് ഞാൻ 2001: A Space Odessey കാണുന്നത്. അതു വരെ എന്റെ ടോപ് 1 മൂവി ആയ 12 Angry Menന് ഞാൻ രണ്ടാം സ്ഥാനം കൊടുത്തു ഈ കുബ്രിക്ക് ക്ലാസിക്കിനെ അവിടെ പ്രതിഷ്ഠിച്ചു. ഇപ്പഴും അതേ സ്ഥാനം. Gravity, Interstellar എന്ന സിനിമകൾക്ക് പോലും അന്ന് കുബ്രിക്ക് നേടിയ visual ക്വാളിറ്റി ആൻഡ് വിഷൻ ഇല്ല എന്നാണ് എന്റെ പക്ഷം. അത് തിയേറ്ററിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചിരുന്നു. കേംബ്രിഡ്ജിൽ പഠിക്കുന്ന എന്റെ ഒരു സുഹൃത്ത് space odessey തിയേറ്ററിൽ കണ്ടു എന്ന് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. അസൂയപ്പെട്ടു.

കഴിഞ്ഞ വർഷം ഏകദേശം ഈ സമയത്താണ് ഞാൻ കാനഡയിലേക്ക് കുടിയേറുന്നത്. ജോലിതെണ്ടലും ജീവിതം പഠിക്കലും ഒക്കെ ആണെകിലും സിനിമാക്കൊന്നും ഒരു കുറവുമില്ല. അങ്ങനെ ഒരു ദിവസമാണ് ഞാൻ Cinesphere എന്നൊരു സ്ഥലത്തെക്കുറിച്ചു കേൾക്കുന്നത്. Toronto സിറ്റിയിൽ Ontario lakeshoreൽ ആണ്. നാലുപാടും വെള്ളം, നടുക്കൊരു ഉണ്ട ഷേപ്പ് തിയേറ്റർ. അങ്ങോട്ട് നീണ്ട പാലം. 1971ൽ സ്ഥാപിച്ച ഈ തിയേറ്റർ ലോകത്തിലെ ആദ്യത്തെ permanent IMAX സ്ക്രീൻ ആണ്. സ്‌ക്രീൻ സൈസ് 60 അടി പൊക്കം, 80 അടി നീളം. സാധാരണ അവിടെ IMAX സ്പെഷ്യൽ 30 മിനിറ്റ് സിനിമകളാണ് ഉണ്ടാവാറു. അതും വീക്കെൻഡ്. ഇടക്ക് സ്പെഷ്യൽ സ്‌ക്രീനിങ്‌സ്. കഴിഞ്ഞ ഫെബ്രുവരിയിൽ എന്റെ ഓസ്കാർ മൂവി മാരത്തോണിന്റെ ഇടയ്ക്കു ഒരു ദിവസം ഞാൻ അവിടെ പോയി, 'Get Out' കാണാൻ. തൊട്ടടുത്ത ഷോ 'Blade Runner 2049'ഉം കൂടി കണ്ടിട്ടാണ് ഞാൻ ഇറങ്ങിയത്. വളരെ സന്തോഷമായി ഗോപിയേട്ടാ!
Image may contain: sky, outdoor and water
Pic: Google

കഴിഞ്ഞ ആഴ്ചയാണ് കനേഡിയൻ നാഷണൽ എക്സിബിഷനോടനുബന്ധിച്ചു Dark Knight ഉം Space Odeysseyയും 70 mm ഫിലിം പ്രൊജക്ഷനിൽ വരുന്നൂ എന്ന വാർത്ത കണ്ടത്. ഉടനെ തന്നെ ഒരു ഫ്രണ്ടിനെ അറിയിച്ചു നല്ലൊരു ദിവസം നോക്കി (ശനിയുടെ അപഹാരമില്ലാത്ത ചെവ്വാഴ്ച) ടിക്കറ്റ് ബുക്ക് ചെയ്തു. 6.30ന് Dark Night. ഓരോ ബിയറും വാങ്ങി അകത്തു പോയി. തിയറ്റർ ഫുൾ ആയിരുന്നു. ഫുൾ സ്ക്രീനിൽ ഉള്ള ആദ്യത്തെ ബിൽഡിങ് ഷോട്ട്. "Fuck, this is awesome!", എന്റെ സുഹൃത്ത്. IMAX ഷോട്ടുകളും നോളനും ഹീത്ത് ലെഡ്ജറും ഒക്കെക്കൂടി എന്നെ ധൃതങ്കപുളകിതനാക്കി. അതു വരെ ബാറ്റ്മാൻ ചിത്രങ്ങൾ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തിനും വല്ലാണ്ട് പടം ഇഷ്ടായി. അവസാനം ഒരു ചോദ്യം. "Why didn't he say 'I'm Batman'? അതു ശെരിയാണല്ലോ എന്നു ഞാൻ ചിന്തിച്ചു. നോളൻ ചേട്ടൻ അത്തരക്കാരനല്ല എന്നു തട്ടിവിട്ടു.
Image may contain: sky, outdoor and water
Pic: Google

സമയം 10.15 pm. Space Odessey തുടങ്ങുന്നു. കുറഞ്ഞ ആൾക്കാർ മാത്രം. 3 മിനിട്ട് ഇരുട്ടും ഒരു wierd കൂട്ടമൂളലും മാത്രം. മനോഹരമായ landscape ഷോട്‌സ്. The Dawn of Man. കുബ്രിക്ക് മാജിക്‌ begins. എനിക്ക് രോമാഞ്ചവും ഭയങ്കര സന്തോഷവും.

Visually ആൻഡ് emotionally മറക്കാൻ പറ്റാത്ത ഒരനുഭവമായിരുന്നു ഇത്. കുറച്ചുകൊല്ലം മുന്നേ IFFKൽ 'ഭാർഗ്ഗവീനിയലം' തിരോന്തോരം ശ്രീവിശാഖിൽ കണ്ടതിന് തുല്യമായ ഒരു ഫീലിംഗ്. മുമ്പ് കണ്ടതാണെങ്കിലും പടം കൂടുതൽ മനസ്സിലാക്കാനും കൂടുതൽ ചിന്തിക്കാനും പുതിയ അർഥങ്ങൾ കണ്ടെത്താനും പറ്റി. തിരിച്ചു പോകുന്ന വഴി ഞങ്ങൾ രണ്ടു പേരും നല്ലൊരു ഡിസ്കഷൻ നടത്തുകയും ചെയ്തു. ക്യാമ്പസ്സിലെ ഫിലിം ചർച്ചകൾ ഓർമ വന്നു.
Image may contain: 4 people, people smiling

ഇനിയും ഇടയ്ക്കിടയ്ക്ക് Cinesphereൽ നല്ല സിനിമകൾ വന്ന് എല്ലാം കാണാൻ പറ്റണമേ എന്നാണെന്റെ ആഗ്രഹം. Toronto വഴി നിങ്ങളാരേലും വരുവാണേൽ പോകാൻ നോക്കണം. എന്നെ കൂടെ വിളിച്ചാൽ സന്തോഷം. ഫ്രീ ടിക്കറ്റ് എടുത്തു തന്നാൽ പിന്നേം സന്തോഷം.

ഇത്രയൊക്കെയേ പറയാനുള്ളൂ. നന്ദി. നമസ്കാരം.

Comments

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്