റോബോട്ടുകളുടെ ഉദ്ഭവം : യാതൊരു ബന്ധവുമില്ലാത്ത ഒരു ചെറിയ കഥ


റോബോട്ട് കണ്ടുപിടിച്ച മഹാന്‍ ആരാണെന്നെനിക്കറിയില്ല. മനുഷ്യനെ യന്ത്രങ്ങളോട് ഉപമിച്ചത് ആരാണെന്നും അറിയില്ല. പക്ഷെ, അവര്‍ മോഡലുകളാക്കിയത്  ആരെയാണെന്ന് എനിക്ക് ഊഹിക്കാം. അവരുടെ കൂടെ പഠിച്ച, ക്ലാസ്സില്‍ വെറും യന്ത്രമനുഷ്യര്‍ മാത്രം ആവുന്ന കുട്ടികളെയായിരിക്കണം.

വിഴുങ്ങാന്‍ വേണ്ടി മാത്രം ജനിച്ച ജന്മങ്ങള്‍. വിഴുങ്ങാന്‍ എന്തെങ്കിലും ഇട്ടു കൊടുക്കാന്‍ ഇഷ്ടം പോലെ ആള്‍ക്കാരുണ്ടല്ലോ... മാതാപിതാക്കള്‍, 'അദ്ധ്യാപഹയന്മാര്‍,' നാട്ടുകാര്‍, വീട്ടുകാര്‍, കൂട്ടുകാര്‍, 'എല്ലാ എസ്റ്റാബ്ലിഷ്മെന്‍ടുകള്‍ക്കുമെതിരെ പോരാടുക' എന്ന ദൌത്യം ഏറ്റെടുത്ത ചിലര്‍, അങ്ങനെ ഒരു നീണ്ട നിര. 

തന്നെ ഇര പിടിക്കാന്‍ അവര്‍ക്കറിയില്ല. വേട്ടക്കിറങ്ങിയിട്ടില്ല. പക്ഷെ, ഇര പിടിക്കുന്നതിന്‍റെ  'തിയറി' മൊത്തം അറിയാം. ത്രില്‍ അറിയില്ല. അറിയാനും പോകുന്നില്ല. വിഴുങ്ങാന്‍ മാത്രമേ അറിയൂ. 

എന്‍റെ അറിവില്‍  എന്തെങ്കിലും 'കണ്ടു പിടിച്ച' എല്ലാ മഹാന്മാരും ഇര പിടിക്കുന്നവരായിരുന്നു. അവര്‍ക്ക് വിഴുങ്ങാന്‍ മനസ്സില്ലായിരുന്നു. 

ആദ്യം 'വിഴുങ്ങസ്യ'കളോട് ബഹുമാനമായിരുന്നു എനിക്ക്. ഞാനും അവരുടെ കൂടെ കൂടാന്‍ നോക്കും. ഇപ്പോഴില്ല. എനിക്ക് ബോധോദയമുണ്ടായി. അവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ആര്‍ക്കും വിയോജിക്കാം. പക്ഷെ, ഇത് എന്‍റെ കഥ. എനിക്ക് തോന്നുന്നതാണ് ഇവിടെ കഥ. ഒരു പീലാത്തോസിനും ഈ രക്തത്തില്‍ പങ്കില്ല. 

ഇവിടെ കഥ ഒടുങ്ങി.  

Comments

  1. very hard to read it re! every letter is shown half!! no kshama!

    ReplyDelete
  2. depends on computers... wer i typed it was good...

    ReplyDelete
  3. ഒരു പീലാത്തോസിനും ഈ രക്തത്തില്‍ പങ്കില്ല. lol...

    ReplyDelete
  4. humor sense kollamm..............
    "ഇവിടെ കഥ ഒടുങ്ങി." ethenkkilum njangal readersinu vittu tharendathalle?njangl aa kadha'yumayi munnottu pookaathirikkanano .....engane paranjathu ? enthayalum kadha parayunnathu vare thaankkalude mathram aayirikkaam......but, eppol ethu njangaludeyum kuude aanu .... athukondu ee decision thlkkalam pendingil aanu ennu orkkuka ok?

    ReplyDelete
  5. hehe... okok... avakaashangal nishedhikkunnilla... kadha ntethu maathramalla...

    ReplyDelete

Post a Comment

Popular posts from this blog

(എനിക്കു വേണ്ടാത്ത) കൂട്ടുകാരൻ

താടിക്കൊരു പ്രേമലേഖനം (വിരഹലേഖനം)

നൂറ്... പേര് നൂറ്