ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ
2008ൽ ഞാൻ ഹൈദരാബാദിൽ പഠിക്കാൻ തുടങ്ങുമ്പോൾ അവിടുത്തെ IMAXൽ ഉണ്ടായിരുന്ന പടമായിരുന്നു The Dark Knight. 72 അടി പൊക്കവും 95 അടി നീളവുമുള്ള ആ അദ്ഭുത സ്ക്രീൻ പരിചയപ്പെടാൻ കുറച്ചു കാലം എടുത്തു. പിന്നീട് ഡാർക്ക് നൈറ്റ് കണ്ടു കണ്ടു വട്ടായപ്പോൾ എന്റെ ഏറ്റവും വലിയ വിലാപം എന്തുകൊണ്ട് ഞാൻ അന്നത് കണ്ടില്ല എന്നായിരുന്നു. ഇഫ്ളുവിൽ അഞ്ചു കൊല്ലത്തെ പഠനം കഴിഞ്ഞു ഏതോ ഒരു കൊല്ലമാണ് ഞാൻ 2001: A Space Odessey കാണുന്നത്. അതു വരെ എന്റെ ടോപ് 1 മൂവി ആയ 12 Angry Menന് ഞാൻ രണ്ടാം സ്ഥാനം കൊടുത്തു ഈ കുബ്രിക്ക് ക്ലാസിക്കിനെ അവിടെ പ്രതിഷ്ഠിച്ചു. ഇപ്പഴും അതേ സ്ഥാനം. Gravity, Interstellar എന്ന സിനിമകൾക്ക് പോലും അന്ന് കുബ്രിക്ക് നേടിയ visual ക്വാളിറ്റി ആൻഡ് വിഷൻ ഇല്ല എന്നാണ് എന്റെ പക്ഷം. അത് തിയേറ്ററിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചിരുന്നു. കേംബ്രിഡ്ജിൽ പഠിക്കുന്ന എന്റെ ഒരു സുഹൃത്ത് space odessey തിയേറ്ററിൽ കണ്ടു എന്ന് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. അസൂയപ്പെട്ടു. കഴിഞ്ഞ വർഷം ഏകദേശം ഈ സമയത്താണ് ഞാൻ കാനഡയിലേക്ക് കുടിയേറുന്നത്. ജോലിതെണ്ടലും ജീവിതം പഠിക്കലും ഒക്കെ ആണെകിലും സിനിമാക്കൊന്നും ഒരു കുറവുമില്ല.